banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-08-14  Thursday

കുരഞ്ഞിയൂരില്‍ യുവാവിന് പാമ്പ് കടിയേറ്റു
ആശുപത്രിയില്‍ കൊണ്ടുപോയ സുഹൃത്തിന്റെ കുടിലിന് തീപിടിച്ചു

Posted on 28 August 2014
ഗുരുവായൂര്‍: കുരഞ്ഞിയൂരില്‍ യുവാവിന് പാമ്പ് കടിയേറ്റു. ഇയാളേയും കൊണ്ട് ആശുപത്രിയില്‍ പോയ സുഹൃത്തിന്റെ കുടിലിന് തീപിടിച്ചത് മറ്റൊരു ദുരന്തമായി. കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ക്ഷേത്രത്തിന് സമീപം  വലിയതറയില്‍ രാജേഷിനെയാണ് ബുധനാഴ്ച്ച രാത്രി ഏഴരക്ക് പാമ്പ് കടിച്ചത്. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നതിനായി പോയ സുഹൃത്തും അയല്‍വാസിയുമായ വേഴപറമ്പത്ത് അഭിലാഷിന്റെ വീട് ഒമ്പതരയോടെ കത്തിയമരുകയായിരുന്നു.
 ഓട്ടോ ഡ്രൈവറായ രാജേഷ് ഓട്ടോറിക്ഷ മറ്റൊരു വീട്ടില്‍ കയറ്റിയിട്ട ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ വീടിനടുത്ത് വച്ചാണ് പാമ്പിന്റെ കടിയേറ്റത്. രാജേഷ് ബഹളം വച്ചതിനെ തുടര്‍ന്ന്   ഇവിടെയെത്തിയ അഭിലാഷ് ഭാര്യേയും ഏകമകളേയും വീട്ടിലാക്കി രാജേഷിനേയും കൊണ്ട്  കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും പോകുകയായിരുന്നു. ഇതിനിടെ ഒമ്പതരയോടെ ചിമ്മിനിവിളക്കില്‍നിന്നും തീപടര്‍ന്ന് അഭിലാഷിന്റെ വീടിന് തീപിടിക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന മണ്ണെണ്ണ കാനിന് തീപിടിച്ചതോടെ വന്‍ ശബ്ദത്തോടെ പൊട്ടിതെറിച്ച് വീട് പൂര്‍ണ്ണമായും കത്തി. റേഷന്‍ കാര്‍ഡും മറ്റുവിലപിടിച്ച റേഖകളും വസ്ത്രങ്ങളുമെല്ലാം പൂര്‍ണ്ണമായും കത്തിയമര്‍ന്നു.