banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-08-14 Thursday

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
ഡോക്ടറുടെ അനാസ്ഥയെന്നു ബന്ധുക്കള്‍

Posted on: 28 August 2014
27-08-14 hajara 30ചാവക്കാട്‌:  പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥയെന്നു ബന്ധുക്കള്‍. മണത്തല പള്ളിത്താഴം കറുപ്പം വീട്ടില്‍ പരേതനായ അബ്ദുള്ളയുടെ മകളും കൊടുങ്ങല്ലൂര്‍ സ്വദേശി മണത്തല ബേബി റോട്ടില്‍ താമസിക്കുന്ന വട്ടംപറമ്പില്‍ നൌഷാദിന്റെ ഭാര്യയുമായ ഹാജറ(30)യാണ് മരിച്ചത്‌. വാര്‍ഡ്‌ കൌണ്‍സിലര്‍ ലൈലയുടെ ഭര്ത്താവിന്റെ സഹോദരിയാണ് ഹാജറ. ചാവക്കാട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകുന്നേരം സിസേറിയന്‍ കഴിഞ്ഞ ഹാജറയെയും കുഞ്ഞിനേയും  അന്ന് തന്നെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ട ഹാജറയെ തൃശൂര്‍ മെഡിക്കല്‍കോളെജിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളോട് ഡോക്ടര്‍ ശാന്തി ആവശ്യപ്പെടുകയായിരുന്നു. വഴിമദ്ധ്യേ ചൂണ്ടലില്‍ വെച്ചാണ് മരണം സംഭവിച്ചത്‌. ഗര്‍ഭകാലാരംഭം മുതല്‍ ഡോ. ശാന്തിയുടെ ചികിത്സയിലായിരുന്നു യുവതിയെന്നു ബന്ധുക്കള്‍ പറഞ്ഞു.
നവജാത ശിശുവിനെ രാജാ ആശുപത്രിയിലെ ഇന്ക്യുബെറ്ററിലെക്ക് മാറ്റി. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച്ച മണത്തല പള്ളി ഖബര്‍സ്ഥാനില്‍. മാതാവ്‌ : റുഖിയ. സഹോദരങ്ങള്‍: സുബൈര്‍, സുധീര്‍, സക്കീന, ബീവി, സുധീര്‍, റംല, അഫ്സത്ത്.

ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും എതിരെ നിരന്തമായുണ്ടാകുന്ന ആരോപണങ്ങളെകുറിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഡിവൈഎഫ്ഐ ചാവക്കാട്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസ്ഥാവിച്ചു. .