ചാവക്കാട് : കാര്‍പോര്‍ച്ചില്‍ നിറുത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ചു
കത്തിച്ചു. അകലാട് രാജ ബീച്ച് റോഡില്‍ വലിയകത്ത് അലിയുടെ മാരുതി കാറാണ് കത്തിച്ചത്. ഞായറാഴ്ച
പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. അലിയും കുടുബവും ചങ്ങരംകുളത്ത് ഒരു മരണവീട്ടില്‍ പോയി രാത്രി
ഒരുമണിക്കാണ് വന്നത്. ഇതിനുശേഷം അലിയുടെ സഹോദരി പുത്രന് ഷാഹുല്‍ ഹമീദ് മരണവീട്ടില്‍ നിന്നും
ബൈക്കില്‍ വന്നസമയത്താണ് കാര്‍ കത്തുന്നത് കാണുന്നത്. തുടര്‍ന്നാണ് ഉറക്കത്തിലായിരുന്ന
അലിയെയും അയല്‍ക്കാരെയും വിളിച്ചുണര്‍ത്തി തീയണച്ചത്. വീടിന്റെ പിന്‍ഭാഗത്ത് കൂടെ നടന്നുവന്ന
കാല്പാടുകള് കാണുന്നുണ്ട്. ഇത് അക്രമിയുടെതാണെന്ന് കരുതുന്നു. സമീപത്ത് നിന്ന് പെട്രോള്‍
കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പിയുടെ മൂടിയും കണ്ടെത്തി. അബൂദാബിയില്‍ ജോലിചെയ്യുന്ന അലി
അടുത്തയിടെയാണ് നാട്ടിലെത്തിയത്. വടക്കേക്കാട് എസ് ഐ വിജയന് സ്ഥലത്തെത്തി..