15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-06-15 Sunday

ഭാര്യയെ മര്‍ദ്ധിച്ച കേസില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു

posted on 28 June 2015
ചാവക്കാട്: ഭര്‍ത്താവിന്റെ മര്‍ദ്ധനത്തില്‍ പരിക്കേറ്റ് യുവതി താലൂക്കാശുപത്രിയില്‍. ഭര്‍ത്താവിനെതിരെ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരിക മാനസീക പീഡനത്തിന് പൊലീസ്  കേസെടുത്തു.
എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി കല്ലുവളപ്പില്‍ അബ്ദുല്‍ ഖാദറിനെതിരെയാണ് (35) ചാവക്കാട് പൊലീസ് കേസെടുത്തത്. ഇയാളുടെ രണ്ടാം ഭാര്യ ഇടുക്കി തൊടുപുഴ വെള്ളൂപറമ്പില്‍ അസീസിന്റെ മകള്‍ നജീന (27)യാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യുവതി ഭര്‍ത്താവ് മര്‍ദ്ധിച്ചെന്ന പരാതിയുമായി ചാവക്കാട് സ്റ്റേഷനിലെത്തിയത്. ഇവരുടെ മൊഴിയെടുത്ത ശേഷം പൊലീസിന്റെ സഹായത്തോടെയാണ് നജീന ആശുപത്രിയില്‍ ചികിത്സതേടിയത്. 50 പവന്‍ സ്വര്‍ണ്ണവും 50,000 രൂപയും വിവാഹ സമ്മാനമായി നല്‍കിയത് ഭര്‍ത്താവ് എടുത്ത ശേഷം വീണ്ടും പണമാവശ്യപ്പെട്ടാണ് സ്ഥിരമായി മര്‍ദ്ധിച്ചിരുന്നതെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാവക്കാട് എസ്.ഐ എ.വി രാമചന്ദ്രന്‍ അബ്ദുല്‍ ഖാദറിനെതിരെ കേസെടുത്തത്. താലൂക്കാശുപത്രിയിലെ 'ഭൂമിക'യിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം യുവതി തന്റെ മാതാവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയുന്നതിതിനിടയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചെന്നാരോപിച്ച് അബ്ദുല്‍ ഖാദറും താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.