15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-06-2015 Sunday

അണ്ടത്തോട് ദേശീയ പാതയില്‍ സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

posted on 28 June 2015
27-06-15 jafeerഅണ്ടത്തോട്: ദേശീയ പാത 17 യില്‍ സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികനു ഗുരുതരമായി പരിക്ക്. അണ്ടത്തോട് കുമാരന്‍പടി പ്രിയദര്‍ശിനി ബീച്ച് റോടില്‍ തറാഞ്ചേരി ജാഫറിന്റെ മകന്‍ ജഫീറാണ് (27) മരിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മന്ദലാംകുന്ന്  പുതിയേടത്ത് ചന്ദ്രന്റെ മകന്‍ ജിനുവിനെ (25) ത്യശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 8.30ഓടെയാണ് പാപ്പാളി നിസ്‌ക്കാര പള്ളിക്ക് മുമ്പില്‍ വെച്ചാണ് അപകടം. കൂട്ടുകാരുമൊത്ത് പള്ളിയില്‍ പോകുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെ അണ്ടത്തോട് ഭാഗത്ത് നിന്ന് മന്ദലാംകുന്നിലേക്കു പോകുകയായിരുന്ന സ്‌കൂട്ടര്‍ ജഫീറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ ജിനുവും ഉടനെ തെറിച്ച് വീണു. ജഫീര്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. മ്യതദേഹം രാജ ആശുപത്രിയില്‍ മോര്‍ച്ചറില്‍. സംസ്‌ക്കാരം ഞായറാഴ്ച്ച താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം. മാതാവ്: റംല. ഭാര്യ: നൂര്‍ജഹാന്‍. മകന്‍: നിഹാല്‍. സഹോദരങ്ങള്‍ : ജംഷീര്‍ (ദുബൈ), ജനീര്‍, ജലീല്‍..

27-06-15 jinu

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിനു

< <