banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-03-2015 Sunday

മീന്‍ വണ്ടിയും ലോറിയും കൂട്ടിയിടിച്ച് ബ്ലാങ്ങാട് സ്വദേശിയായ യുവാവ്‌ മരിച്ചു

Posted on 28 March 2015
28-03-15 noushad 34ചാവക്കാട്‌: മദ്രാസില്‍ നിന്നും മത്സ്യം കയറ്റി വരികയായിരുന്ന മിനിലോറി നാഷണല്‍ പെര്‍മിറ്റ്‌ ലോറിയുമായി കൂട്ടിയിടിച്ച് ബ്ലാങ്ങാട് സ്വദേശിയായ യുവാവ്‌ മരിച്ചു. കുന്നംകുളത്തെ മത്സ്യവ്യാപാരിയും ബ്ലാങ്ങാട് സിദ്ധീഖ്‌ പള്ളിക്കടുത്ത് ആലുങ്ങല്‍ മൊയ്തീന്‍ കുഞ്ഞ് മകനുമായ നൗഷാദ്‌ (34)ആണ് മരിച്ചത്‌. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ തമിഴ്നാട് ദിണ്ടിക്കല്‍ വെച്ചാണ് അപകടം. നൗഷാദ്‌ സംഭവ സ്ഥലത്ത്‌ വെച്ച് തന്നെ മരിച്ചു. മീന്‍ വണ്ടിയുടെ ഡ്രൈവര്‍ കുന്നംകുളം സ്വദേശിയെ ഗുരുതരമായ പരിക്കുകളോടെ ഉദുമല്‍പേട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോസ്റ്റ്‌ മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇരട്ടപുഴ മുഹിയുദ്ധീന്‍ പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
ഭാര്യ: ഐഷ. മാതാവ് :നഫീസ. സഹോദരങ്ങള്‍ : മുഹമ്മദ്കുഞ്ഞി, സത്താര്‍, ലൈല, ഷൈലജ, ഷാമില..