posted on 28 March 2015 ചാവക്കാട് : കാറ്റടി
മരങ്ങള്‍ക്കിടയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സരസ്വതി സ്കൂളിനടുത്ത്
കണ്ട്രാശേരി രാജന് (67) ന്റെ മ്യതദേഹമാണ് കണ്ടെത്തിയത്. മണത്തല
വിശ്വനാഥക്ഷേത്രത്തിനടുത്ത് വാടകക്ക് താമസിച്ചു വരികയാണ് രാജന്. ഫാറൂഖ്
പള്ളിക്കടുത്ത് കാറ്റടി മരങ്ങള്‍ക്കിടയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് മൃതദേഹം
കണ്ടെത്തിയത്. കടലില്‍ വല വീശി മത്സ്യംപിടിച്ചാണ് ജീവിതം
നയിച്ചുപോന്നിരുന്നത്. ചാവക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: കോമളം. മക്കള്‍: സുനീഷ്, സുബീഷ്,
സുഷീന. |