banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-03-15 Saturday

ചാവക്കാട് ബ്ലോക്ക് പഞ്ചയാത്തില്‍ 20.88 കോടിയുടെ ബജറ്റ് പ്രഖ്യാപനം

posted on 28 March 2015
27-03-15 Block panchayath budget
ചാവക്കാട്: ഐ എ വൈ പദ്ധതിയില്‍ വിശ്വസിച്ച് വീട് നിര്‍മ്മിച്ച് കാത്തിരിക്കുന്നവര്‍ക്ക് ആശ്വസം പകരാന്‍ പ്രഥമ പരിഗണന നല്‍കി സമ്പൂര്‍ണ്ണ പാര്‍പ്പിട ബ്ലോക്ക് പഞ്ചായത്താക്കി മാറ്റാന്‍ ചാവക്കാട് ബ്ലോക്ക് പഞ്ചയാത്തില്‍ 20.88 കോടിയുടെ ബജറ്റ് പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ദിര ആവാസ് യോജന - ഐ.എ.വൈ പദ്ധതിയില്‍ വീട് നിര്‍മ്മാണത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന പാവപ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള വിഹിത മുള്‍പ്പെടുത്തി ഭവന പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 2015-16 വര്‍ഷത്തേക്കുള്ള ബജറ്റിന്  രൂപം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഐ.എ.വൈ പദ്ധതി വഴി ഭവന നിര്‍മ്മാണത്തിന് അപേക്ഷിച്ചവര്‍ക്ക് നല്‍കാന്‍ കുടിശ്ശികയായി 2.7 കോടിയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് നല്‍കാനുള്ളത്. ഇതില്‍ ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലത്ത് അപേക്ഷിച്ചവര്‍ക്ക് മാത്രം 1.52 കോടിയാണ് വിതരണം ചെയ്യാനുള്ളത്. വീട് നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടവും കഴിഞ്ഞ് പദ്ധതി വിഹിതത്തിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് മാത്രമായി നല്‍കാനുള്ള 65 ലക്ഷം രൂപ ഇനിയും നല്‍കിയിട്ടില്ല. ഇത് കൂടി കണക്കിലെടുത്ത് ഇത്തവണ 13 വാര്‍ഡിലുമായി റോഡ് നിര്‍മ്മാണത്തിനായി നീക്കിവെക്കാനുദ്ധേശിച്ച 77.51 ലക്ഷം രൂപ ഐ.എ .വൈ പദ്ധതിയിലേക്ക് മാറ്റിയത്. അതിന് എല്ലാ അംഗങ്ങളും ഒറ്റെക്കാട്ടായി നിന്നാണ് തീരുമാനെമെടുത്തത്. 2015-16 വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ 206 വീടുകളും എസ്.സി വിഭാഗത്തില്‍ 155 വീടുകളുമുള്‍പ്പടെ ആകെ 351 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിലേക്കായി കേന്ദ്ര, സംസ്ഥാന, ജില്ലാ ഗ്രാമ പഞ്ചായത്തുകളുടെ വിഹിതമായി 6.06 കോടി ലഭിക്കുന്നത്. ഇതുകൂടാതെ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി മൊത്തം 1.50 കോടി രൂപയാണ് ഭവന പദ്ധതിക്കായി നീക്കി വെക്കുന്നത്.
ആകെ 20.88 കോടിയുടെ വരവും 20.84 കോടി ചെലവും 3.58 കോടിയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് ജയന്‍ അയ്യോട്ട് അവതരിപ്പിച്ചത്.  ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ടന്ന സെമിനാര്‍ പ്രസിഡണ്ട് ടി.എ ഐഷ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബൂബക്കര്‍ കുന്നംകാട്ടയില്‍, ഫൗസിയ ഇഖ്ബാല്‍, പുന്നയൂര്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ നഫീസക്കുട്ടി വലിയകത്ത്,  ശോഭന രവീന്ദ്രന്‍, ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അംഗങ്ങളായ കെ.പി ഉമര്‍, പി.എം മുജീബ്, ഷൈനി ഷാജി,  സതീ ജനാര്‍ദ്ധനന്‍, ഷാനിബ അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ യൂനസ്,  വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് ഡോ. ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. .