banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-03-15 Saturday

പഠനയാത്ര വ്യത്യസ്തമാക്കി ആറ്റുപുറം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

posted on 28 March 2015
27-03-15  padana yathra
ചാവക്കാട് : അന്യനാടുകള്‍ ഒഴിവാക്കി സ്വന്തം നാടിന്റെ പൈതൃകവും സംസ്‌കാരവും അടുത്തറിയാനുള്ള ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനയാത്ര വ്യത്യസ്ത അനുഭവമായി. സാഹിത്യകാരി കമല സുരയ്യയ്ക്ക് സ്മാരകമന്ദിരം നിര്‍മ്മിക്കുന്ന പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തിന് സമീപത്തെ പുരാതന ചിറ, സാഹിത്യലോകത്തെ മഹാരഥന്‍മാരുടെ നിറസാന്നിധ്യമായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍, ബാലാമണിയമ്മ, കമല സുരയ്യ എന്നിവരുടെ തറവാട് എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മലയാള സാഹിത്യലോകത്തേക്കുള്ള ജാലകങ്ങള്‍ തുറന്നു.
പണ്ട് രാജാക്കന്‍മാര്‍ സ്‌നാനം ചെയ്തിരുന്ന ചിറയിലാണ് തങ്ങള്‍ ഇറങ്ങിനില്‍ക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കാനാകാത്ത സന്തോഷം. ശോഷിച്ചുവരുന്ന ചിറയുടെ അവസ്ഥയില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും സങ്കടം. നീര്‍മാതളഭൂമിയില്‍ സ്മാരക നിര്‍മ്മാണ ശിലയ്ക്കരികില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. അനാഥരെ താമസിപ്പിച്ച് പരിപാലിക്കുന്ന പുന്നയൂര്‍ക്കുളത്തെ മാതൃമന്ദിരത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ അവിടെ കഴിഞ്ഞിരുന്ന നാലു വൃദ്ധമാതാക്കളുമായി സൗഹൃദം പങ്കിട്ടു. കുട്ടികളെ കണ്ടപ്പോള്‍ അവരും തങ്ങളുടെ കുട്ടിക്കാലം ഓര്‍മിച്ചെടുത്തു. ശതോത്തര രജതജൂബിലി ആഘോഷിച്ച സ്‌കൂളിലെ മൂന്ന്, നാല് ക്ലാസ്സുകളിലെ നൂറിലേറെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. പ്രധാനാധ്യാപിക ടി ടിബീന, അധ്യാപകരായ ജോഷി ജോസഫ്, വി എല്‍ കത്രീന, ഷിബി ലാസര്‍, മിനി, ലീന എന്നിവര്‍ നേതൃത്വം നല്‍കി. .