banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-03-2015 Saturday

ചാവക്കാട്ടെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു

Posted on 28 March 2015
ചചാവക്കാട് : ചാവക്കാട്ടെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു.  ബംഗാള്‍ തര്‍മുര്‍ സ്വദേശി  റുസ്മന്‍താപ്പ (21) യാണ് വെള്ളിയാഴ്ച പുലര്‍ച്ച ഒരുമണിയോടെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ചാവക്കാട് പോലീസാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  ഹോട്ടലിനു സമീപമായി തൊഴിലാളികള്‍ താമസിച്ചിരുന്ന മൂന്നു നില കെട്ടിടത്തിനു മുകളില്‍നിന്നാണ് ഇയാള്‍ താഴെ വീണത്.  ആറുമാസം മുമ്പ് കേരളത്തിലെത്തിയ റുസ്മന്‍താപ്പ കഴിഞ്ഞ ആഴ്ചയിലാണ് ചാവക്കാട് കിഴക്കെ ബൈപാസിനടുത്തുള്ള ഹോട്ടലില്‍ ജോലിക്ക് കയറിയത്.
ചാവക്കാട്‌ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.  യുവാവിനോടൊപ്പം താമസിച്ചിരുന്ന  ബംഗാളികളും മലയാളികളും ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പോലീസ്‌ നിരീക്ഷണത്തിലാണ്.  അന്വേഷണത്തിന്‍റെ ഭാഗമായി ചിലരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
വിവരമറിഞ്ഞ് റുസ്തന്‍ താപ്പയുടെ ബന്ധുക്കള്‍ കേരളത്തിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബംഗാളിലേക്ക്‌ കൊണ്ടുപോകും.