banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-01-2015  Wednesday

മണത്തല നേര്‍ച്ച ഇന്നും നാളെയും

Posted on 28 January  2015
27-01-15 manathala masjid illuminte
ചാവക്കാട്‌ : മണത്തല നേര്‍ച്ച ഇന്നും നാളെയും. ചരിത്ര പ്രസിദ്ധമായ മണത്തല നേര്‍ച്ച ഇന്നാരംഭിക്കും. മണത്തല പള്ളിയും വീഥികളും വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചു. ഇന്ന് രാവിലെ ചാവക്കാട്‌ ടൌണില്‍ നിന്നും ആരംഭിക്കുന്ന പ്രജ്യോതി ക്ലബ്ബിന്റെ ആദ്യ കാഴ്ചയോടെയാണ്‌ മണത്തല നേര്‍ച്ചയുടെ താളമേളങ്ങള്‍ക്ക് തുടക്കമാവുക. വിവിധ ക്ലബ്ബുകളുടെയും കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ കാഴ്ചകള്‍ ഉണ്ടാകും. പ്രധാന ദിവസമായ മകരം പതിനഞ്ച് വ്യാഴാഴ്ച കൊടിയേറ്റ കാഴ്ച്ച, താബൂത്ത്‌ കാഴ്ച്ച, നാട്ടുകാഴ്ച എന്നിവ ഉണ്ടാകും. സാമൂതിരി രാജാവിന്റെ സൈനികനായിരുന്ന ഹൈദ്രോസ് കുട്ടി മൂപ്പര്‍ ശത്രുക്കളുടെ അക്രമണത്തില്‍ കൊല്ലപ്പെടുകയും മൃതദേഹം ആനയും അംബാരിയുമായി മണത്തല കബര്‍സ്ഥാനില്‍ അടക്കം ചെയ്യുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് മണത്തല നേര്‍ച്ച ആഘോഷിക്കുന്നത്. 227-ാമത് നേര്‍ച്ചയാണ് ഇത്തവണ നടക്കുന്നത്..

നേര്‍ച്ചയോടനുബന്ധിച്ച് മണത്തല പള്ളി വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചപ്പോള്‍

< <