ചാവക്കാട്: വട്ടേക്കാട് കാരക്കാട് വെന്തെല്ലാം പാടത്ത്
താമസിക്കുന്ന സഹോദരങ്ങളുടെ വീടിന് തീപിടിച്ചു. കൂലിപ്പണിക്കാരായ രായംമരക്കാര്‍
വീട്ടില്‍ കബീറിന്‍റെയും സഹോദരന്‍ ഫൈസലിന്‍റെയും വീടുകള്‍ക്കാണ് തീപിടിച്ചത്.
ഇരു വീടുകളും ഭാഗികമായി കത്തി നശിച്ചു. ഗുരുവായൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും
ചേര്‍ന്ന്‍ തീയണച്ചു. ഒരുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
കഴിഞ്ഞ വര്‍ഷവും ഈ വീട് അഗ്നിക്കിരയായതായി പറയപ്പെടുന്നു. പഞ്ചായത്ത്
പ്രസിഡന്‍റ് സീനത്ത് ഇഖ്ബാല്‍, ജനപ്രതിനിധികള്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. |