ചാവക്കാട്:
ചാവക്കാട് മണത്തലയില്‍ സംഘട്ടനം. ആക്രമത്തില്‍ പരിക്കേറ്റ മണതല ബ്രാഞ്ച്
സെക്രട്ടറി നെടിയേടത്ത് ബഷീര്‍(37). മുന്‍ നഗരസഭാ ചെയര്‍പേര്‍സണ്‍ നസീം അബുവിന്‍റെ
മകന്‍ വൈപ്പിന്‍കാട്ടില്‍ അന്‍സാര്‍(അംബി-27)എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്.
പരിക്കേറ്റ ഇരുവരേയും ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച്ച രാത്രി മണതല സെന്‍റെറിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ
ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. ഇരുവരുടേയും തലയില്‍ ഗുരുതരമായ
മുറിവേറ്റിട്ടുണ്ട്. ചാവക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. |