ചാവക്കാട്:
എടക്കഴിയൂര്‍ കടപ്പുറത്ത് ഉയരത്തില്‍ വളര്‍ന്ന്‍ നില്‍ക്കുന്ന പുല്‍കാടിന് തീ
പിടിച്ചത് മേഖലയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. ഓലകൊണ്ട് മേഞ്ഞ
ചാപ്പകള്‍ക്കടുത്താണ് തീപിടുത്തമുണ്ടായത്. ലൈഫ്‌കെയര്‍ പ്രവര്‍ത്തകാരും
നാട്ടുകാരും ഗുരുവായൂര്‍ ഫയര്‍ഫോഴ്സും ചേര്‍ന്ന്‍ രണ്ടു മണിക്കൂര്‍
പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത് |