chavakkadonline logo
chavakkadonlinemalayalamtext

Home

28-01-2012 Saturday

if you have any problem to read for Pc click here for Mac click here

മണത്തലനേര്‍ച്ചക്ക് ഇന്ന് തുടക്കം

posted on 28-01-12 www.chavakkadonline.com

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

നേര്‍ച്ച -  ചാവക്കാട്‌ ഗതാഗത നിയന്ത്രണം

ചാവക്കാട്‌: ജനുവരി 28, 29 തിയതികല്‍ നടക്കുന്ന മണത്തല നേര്‍ച്ചയോടനുബന്ധിച്ച് വൈകീട്ട് 6മുതല്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുന്നതാണെന്ന് ചാവക്കാട്‌ പോലീസ്‌ അറിയിച്ചു. പൊന്നാനി ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ കോട്ടപ്പുറം ബീച്ച് വഴി ബീച്ച് റോഡിലൂടെ ചേറ്റുവ മൂന്നാം കല്ല് ദേശീയപാത വഴി കടന്ന്‍ പോകേണ്ടതാണ്. ചേറ്റുവ ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ തെക്കേ ബൈപാസ്‌ വഴി വടക്കേ ബൈപാസില്‍ വന്ന് കുന്ദംകുളം റോഡ്‌ മാര്‍ഗ്ഗം പോകേണ്ടതാണ്.

ചാവക്കാട്‌: ചരിത്രപ്രസിദ്ധമായ മണത്തല നേര്‍ച്ചക്ക് ഇന്ന്തുടക്കം. നാടും നഗരവും ഉത്സവലഹരിയിലേക്ക്. സാമൂതിരിയുടെ പടനായകനായിരുന്ന നാലകത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ചാണ് മണത്തല നേര്‍ച്ചകൊണ്ടാടുന്നത്. ഇരുന്നൂറ്റിഇരുപത്തിനാലാം വാര്‍ഷികമായ 2012ലെ നേര്‍ച്ച ജനുവരി 28,29 (മകരം 14,15) ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.  ടിപ്പു സുല്‍ത്താന്‍റെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ച സേനാ നായകനെ ഔദ്യോഗിക ബഹുമതികളോടെ ആനയും അമ്പാരിയുമായി കബറടക്കിയതിന്‍റെ സ്മരണ പുതുക്കി കൊണ്ടാണ് മണത്തല നേര്‍ച്ചആഘോഷിക്കുന്നത്.

ശനിയാഴ്ച രാവിലെ ഏഴുമണിക്ക്‌ ചാവക്കാട്‌ സെന്‍ററില്‍ നിന്നുമാരംഭിക്കുന്ന പ്രജ്യോദി ക്ലബ്ബിന്‍റെ ആദ്യ കാഴ്ചയോടെ ചാവക്കാട്‌, തിരുവത്ര, ബ്ലാങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ മേഖലകളില്‍ നിന്നും മണത്തല പള്ളിഅംഗണത്തിലെ ഹൈദ്രോസ്‌ കുട്ടിമൂപ്പരുടെ ജാറത്തിലേക്ക്‌ എഴുന്നെള്ളിപ്പുകള്‍ക്ക് തുടക്കമാകും. മകരം 15 ഞായറാഴ്ച  പ്രധാന കാഴ്ചകളായ കൊടികയറ്റക്കാഴ്ച, താബൂത്ത്‌ കാഴ്ച, നാട്ടുകാഴ്ച എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ 8.30ന്, മുട്ടും വിളി, അറബന മുട്ട്, കോല്‍ക്കളി, ബാന്‍റ്, ചെണ്ടമേളം, തെയ്യാണ്ടിമേളം  തുടങ്ങിയ  വാദ്യ മേളങ്ങളോടെ ചേറ്റുവ റോഡില്‍ നിന്നും ആരംഭിക്കുന്ന താബൂത്ത്‌ കാഴ്ച രാവിലെ ഏഴിന് തിരുവത്രയില്‍ നിന്നും ഒന്‍പത് മണിക്ക് ചാവക്കാട്‌ വഞ്ചിക്കടവില്‍ നിന്നുമാരംഭിക്കുന്ന കൊടികയറ്റ കാഴ്ചയോടൊപ്പം ഉച്ചക്ക്‌ 12 മണിക്ക്‌ ജാറം അങ്കണത്തില്‍ എത്തും. വൈകുന്നേരം മൂന്ന്‍ മണിയോടെ തിരുവത്ര, ബ്ലാങ്ങാട്, ചാവക്കാട്‌ എന്നിവടങ്ങളില്‍ നിന്നും പുറപ്പെടുന്ന നാട്ടുകാഴ്ച വൈകുന്നേരം ആറുമണിയോടെ മണത്തല ജാറം അങ്കണത്തില്‍ എത്തി സമാപിക്കും.
ശിങ്കാരിമേളം ബാന്‍റ്, തംബോര്‍, പാണ്ടിമേളം, കോല്‍ക്കളി അറവന, ഒപ്പന, ഗാനമേള, നാസിക്‌ ഡോള്‍, തമിഴ്നാട്മേളം, ദഫ്, പഞ്ചവാദ്യം, നാദസ്വരം, ഒപ്പന, തുടങ്ങിയ നിരവധി കലാരൂപങ്ങളും മേളങ്ങളും വിവിധ ക്ലബ്ബുകളുടെ മുപ്പതോളം കാഴ്ചയില്‍ രണ്ടു ദിവസങ്ങളായി ചാവക്കാട്‌ നഗരത്തെ ശബ്ദമുഖരിതമാക്കും.   എച്ച് എം സി ഗ്രൂപ്പിന്‍റെ കാഴ്ച തിങ്കളാഴ്ച രാവിലെ 4.30 ന് മണത്തലയില്‍ എത്തിച്ചേരുന്നതോടെ മണത്തല നേര്‍ച്ചക്ക് സമാപനമാകും.

27-01-12manathala palli in light copy

മണത്തലനേര്‍ച്ചക്ക് ഇന്ന് തുടക്കം

എം ഐ സി സ്കൂള്‍ വിദ്യാര്‍ഥികളുടെ പുതുവര്‍ഷ സമ്മാനം കാര്‍ത്തികക്ക്

വഴി തര്‍ക്കം - ആട്ടോറിക്ഷക്ക്‌ മൂന്ന്‍ നാള്‍ തടവ്‌

വീടുകള്‍ക്ക്‌ തീപിടിച്ചു

പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ്‌

ടക്കഴിയൂരില്‍  മലമ്പാമ്പിനെ പിടികൂടി

കാറിടിച്ച് കാല്‍ നടയാത്രക്കാര്‍ക്ക് പരിക്കേറ്റു

അജ്ഞാതവാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

മണത്തലയില്‍ സംഘട്ടനം -  സിപിഎം പ്രവര്‍ത്തകന് പരിക്ക്

റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു

പുല്ലിന് തീ പിടിച്ചത്‌ പരിഭ്രാന്തി പരത്തി

ആട്ടോ പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്

വാഹനമിടിച്ച് പരിക്ക്