ചാവക്കാട്: അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ഥികളുടെ
പുതുവത്സരസമ്മാനം മാതൃകയായി. സ്കൂളിലെ വിദ്യാര്‍ഥികള്‍ പരസ്പരം സമ്മാനപ്പൊതി
നല്‍കുന്ന പതിവ് രീതി ഒഴിവാക്കി പിരിച്ചെടുത്ത സംഖ്യ ഒന്പതുവയസ്സുകാരിയുടെ
ഓപ്പറേഷന് വേണ്ടിനല്കുകയായിരുന്നു. 2012 പുതുവര്‍ഷത്തിലെ പൊതു സുഹൃത്തായി
വിദ്യാര്‍ഥികള്‍ തന്നെ തിരഞ്ഞെടുത്ത ചേറ്റുപുഴ സ്വദേശിനി കാര്‍ത്തികയുടെ
ബ്രെയിന്‍ട്യൂമറിനുള്ള ചികിത്സക്കുള്ള സഹായധനമായാണ് 10001 രൂപ നല്‍കിയത്.
സ്കൂളിന്‍റെ 21ആമത് വാര്‍ഷികാഘോഷചടങ്ങില്‍ വെച്ച് കാര്‍ത്തികക്കുള്ള സമ്മാനം
സ്കൂള്‍ ലീഡര്‍മാരായ റിയാസ് കുഞ്ഞിമോന്‍, എ സി ആയിഷ എന്നിവരില്‍നിന്നും അമ്മ
കുമാരി ഏറ്റുവാങ്ങി. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ കമറുദ്ധീന്‍
ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. എം ഐ സി വൈസ് പ്രസിഡന്‍റ് പി വി
കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ചാവക്കാട് സി ഐ കെ സുദര്‍ശന്‍ മത്സര
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി ബി എസ് ഇ സ്പോര്‍ട്സ് മീറ്റില്‍
പ്രശംസാര്‍ഹമായ പ്രകടനം നടത്തിയ സ്കൂള്‍ ടീമിന്‍റെ പ്രചോദനമായ കാര്‍ത്തികേയന്‍
മാസ്റ്ററെ ഉപഹാരം നല്‍കി ആദരിച്ചു. മാനേജര്‍ കെ വി ഷാനവാസ്, സീനിയര്‍
പ്രിന്‍സിപ്പല്‍ ഡോ. ജവഹര്‍ലാല്‍, എം ഐ സി ഭാരവാഹികളായ പി വി മൊയ്തുട്ടി ഹാജി, കെ വി
സിദ്ധീഖ് ഹാജി, എസ് എ അബൂബക്കര്‍ ഹാജി, പി ടി എ പ്രസിഡന്‍റ് നൂര്‍മുഹമ്മദ് ഹാജി,
പ്രിന്‍സിപ്പല്‍ എ വി പോള്‍ എന്നിവര്‍ സംസാരിച്ചു. |