ചാവക്കാട്: എടക്കഴിയൂര്‍ പള്ളിയുടെ പരിസരത്ത് നിന്നും നാട്ടുകാര്‍
മലമ്പാമ്പിനെ പിടികൂടി. കല്ലുവളപ്പില്‍ മൊയ്തുട്ടിഹാജിയുടെ വീടിനോട്
ചേര്‍ന്നുള്ള വിറക് പുരയില്‍നിന്നും തെക്കേ മദ്രസയിലെ ആട്ടോ ഡ്രൈവര്‍മാരായ
മുഹമ്മദ് ഷബീര്‍, മുനീര്‍, നൌഫല്‍, ജാബിര്‍, ഫിറോസ്, ഷാഹുല്‍ഹമീദ് എന്നിവര്‍
ചേര്‍ന്നാണ് ആറടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്. വ്യാഴാച്ച രാവിലെ
പിടികൂടിയ പാമ്പിനെ വൈകുന്നേരം ഫോറസ്റ്റ് വകുപ്പധികൃതര്‍ കൊണ്ടുപോയി. |