പാലയൂര്‍: : പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിന് സമീപം ഒന്‍പതോളം
വീടുകളിലീക്കുള്ള വഴിയില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തിയതായി പരാതി. പാലയൂര്‍
ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചീരോത്ത് ഭാസി മകന്‍ ജയന്‍റെ
വ്യാഴാഴ്ച നടന്ന പുതിയ വീട് താമസവുമായ ബന്ധപ്പെട്ട് ബുധനാഴ്ച വീടുകാണാ നെത്തിയ
അയല്‍വാസിയും സുഹൃത്തുമായ ബാബുവിന് തന്‍റെ ആട്ടോറിക്ഷ തിരിച്ച്
കൊണ്ടുപോകാനായില്ല. പാലയൂര്‍ ചെഞ്ചേരി ബാബുവിന്‍റെ നന്ദനം എന്ന
ഓട്ടോറിക്ഷക്കാണ് ദുരവസ്ഥ വന്നത്. വഴി തര്‍ക്കം നില നില്‍ക്കുന്ന
സ്ഥലമായതിനാല്‍ കഴിഞ്ഞ ദിവസം ചീരോത്ത് സുരേന്ദ്രന്‍ പരാതി നല്‍കിയിരുന്നു.
ഇതനുസരിച്ച് കോടതി നിശ്ചയിച്ച കമ്മീഷന്‍ ബുധനാഴ്ച വൈകീട്ട് പരിശോധനക്ക് എത്തും
എന്നറിഞ്ഞ എതിര്‍ കക്ഷികള്‍ വഴിയിലൂടനീളം വാര്‍പ്പ് കാലുകള്‍ കുഴിച്ചിട്ടതാണ്
ബാബുവിന് വിനയായത്. ബുധനാഴ്ച കമ്മീഷന്‍ അംഗം വന്നു സ്ഥലം പരിശോധിച്ചെങ്കിലും
ആട്ടോക്ക് പുറത്ത് കടക്കാനായില്ല. വ്യാഴ്ച അവധിയായതിനാല്‍ വെള്ളിയാഴ്ച
കമ്മീഷന്‍ എത്തി ഇരുകൂട്ടരുമായി ചര്‍ച്ചനടത്തി ഓട്ടോറിക്ഷക്ക് പോകാനുള്ള
വഴിയൊരുക്കി. ചെഞ്ചേരി സുഗതന്‍, ചെഞ്ചേരി സിദ്ധാര്‍ത്ഥന്‍, ചെഞ്ചേരി രാജന്‍
എന്നിവരാണ് വഴി തടസപ്പെടുത്തിയത്. ഒന്‍പതോളം വീടുകളിലേക്കുള്ള ആറടി വീതിയിലുള്ള
വഴിയാണ് കൊണ്ക്രീറ്റ് പോസ്റ്റ് കുഴിച്ചിട്ട് നാലടിയാക്കി ചുരുക്കിയത്. ജയന്‍റെ
വീടിന് മുന്‍വശത്ത് കൂടെ വഴിയുണ്ടെന്നും അത് അടച്ച് കളഞ്ഞതിനാല്‍ ആരും ഈ
വഴിയിലൂടെ വാഹനം കൊണ്ടുപോകേണ്ട എന്നുമാണ് വഴിയില്‍ പോസ്റ്റ് സ്ഥാപിച്ചവരുടെ
നിലപാട്. തിങ്കളാഴ്ച കോടതിയില്‍ പ്രശ്നത്തിന് പരിഹാരമാകും എന്ന്‍ കമ്മീഷന്‍
അറിയിച്ചു. |