ചാവക്കാട്: നിയന്ത്രണം വിട്ട ആട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച്
തകര്‍ന്നു. ഗുരുതരമായ പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആട്ടോയുടെ മുന്‍ഭാഗം
പൊളിച്ച് പുറത്തെടുത്ത് രാജാ ആശു[പത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്ക്
ഗുരുതരമായ പരിക്കേറ്റ ആട്ടോ ഡ്രൈവര്‍ പാവറട്ടി സ്വദേശി റിയാസിനെ(28) തൃശൂര്‍
മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി. ആട്ടോ യാത്രികരായ മാമാബസാര്‍ പല്ലവി നഗര്‍
സ്വദേശികളായ പോനോത്ത് വീട്ടില്‍ ബീന(32), ത്വൈബ (6) എന്നിവരെ പ്രാഥമിക ശുശ്രൂഷ നല്‍കി
വിട്ടയച്ചു. ചാവക്കാട് പാവറട്ടി റോഡില്‍ അങ്ങാടിത്താഴത്ത് ഇന്നലെ വൈകുന്നേരമാണ്
അപകടമുണ്ടായത്. |