പുന്നയൂര്ക്കുളം:
റോഡ് മുറിഞ്ഞു കടക്കുന്നതിനിടെ കാറിടിച്ച് കാല്നടയാത്രക്കാരായ
സ്ത്രീകള്ക്കും കുട്ടികള്ക്കും പരിക്കേറ്റു. കഴിഞ്ഞദിവസം മന്ദലാംകുന്ന്
ബദര്പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടം. പരിക്കേറ്റ മന്ദലാംകുന്ന്
സുലൈമാന് ഭാര്യ നബീസു(55), മകളും ഫോര്ട്ട് കൊച്ചി സ്വദേശി അഷറഫിന്റെ ഭാര്യയുമായ
നൗഷജ(26), ഇവരുടെ മകന് അല്താഫ്(6), ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരെ ലൈഫ്കെയര്
പ്രവര്ത്തകര് മുതുവട്ടൂര് രാജാ ആശുപത്രിയില് പ്രവേശിപ്പിച്ചു. നൌഷജയുടെ
കാലിന്റെ എല്ല് പോട്ടിയിട്ടുണ്ട്. കുട്ടികള് പരിക്കുകളൊന്നമില്ലാതെ
രക്ഷപ്പെട്ടു. താടിയെല്ലിനും തലക്കും പരിക്കേറ്റ നബീസുവിനെ വിദഗ്ധ ചികിത്സക്കായി
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. |