banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-10-2014 Monday

ചാവക്കാട്‌ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു - കളി കാര്യമാക്കരുതെന്ന് ജയരാജ്‌ വാര്യര്‍

Posted on 27 October 2014
27-10-14 school kalothsavm inaguration
ചാവക്കാട്‌: കളി കാര്യമാക്കരുതെന്ന് ജയരാജ്‌ വാര്യര്‍. കലോത്സവ വേദികളില്‍ നടക്കുന്ന കലാ പരിപാടികളെല്ലാം കളികളാണെന്നും, കുട്ടികള്‍ അതെല്ലാം കളിയായെടുക്കുമ്പോള്‍ രക്ഷിതാക്കളാണ് കളി കാര്യമാക്കുന്നത്. ചാവക്കാട്‌ ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവക്കാട്‌ മേഖലയിലെ കൊച്ചു ഗ്രാമങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ഥികളോടും സദസ്സ്യരോടുമുള്ള  ഇംഗ്ലീഷിലുള്ള ആമുഖത്തിനു പകരം ശുദ്ധമലയാളം സംസാരിക്കുന്നതല്ലേ നല്ലതെന്നു അദ്ദേഹം ചോദിച്ചു. വയലാറിന്റെ മുപ്പത്തിഒന്‍പതാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ ഗാനങ്ങളും കവിതകളും ആലപിച്ച ജയരാജ്‌ വാര്യര്‍, മലയാളത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ സദസ്സിനെ ഓര്‍മപ്പെടുത്തി.
തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി ചാവക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ വിളംബരമായി തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഗുരുവായൂര്‍ പടിഞ്ഞാറേ നട പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച  വര്‍ണ്ണശബളമായ ഘോഷയാത്ര ചാവക്കാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു.
ഗുരുവായൂര്‍  നഗരസഭാ വൈസ്‌ ചെയര്‍പേഴ്സണ്‍ മഹിമാ രാജേഷ്‌ അധ്യക്ഷത വഹിച്ചു. ചാവക്കാട്‌ ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ വി എസ് ബീന, ഗുരുവായൂര്‍ എ സി പി ആര്‍ ജയചന്ദ്രന്‍, എ ഇ ഒ പി ഡി പ്രതീഷ്‌,  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ പി ബഷീര്‍, കൌണ്‍സിലര്‍മാരായ ലത രാധാകുഷ്ണന്‍, ജോളി ബേബി, കെ പി വിനോദ്, കെ പി എ റഷീദ്‌, വാര്‍ഡ്‌ കൌണ്‍സിലര്‍ രാഖി എസ് വാര്യര്‍, ചാവക്കാട് ഡി ഇ ഒ കെ ആര്‍ സേതുമാധവന്‍, ചാവക്കാട്‌ ബിപിഒ കെ എം ലൈല, പിടിഎ പ്രസിഡന്‍റ് എ എ മജീദ്‌, എം പോളി ഫ്രാന്‍സിസ്‌, വി പി പാപച്ചന്‍, ബാബു പി ആളൂര്‍, ജിതേഷ് ഇ ആര്‍, ഇ ഡി ശോഭ എന്നിവര്‍ സംസാരിച്ചു.. വ്യാഴാഴ്ച്ച വൈകുന്നേരം കലോത്സവത്തിന് തിരശീല വീഴും. സമാപന സമ്മേളനം മണലൂര്‍ എം എല്‍ എ പി എ മാധവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

27-10-14 inaguration jayraj varyar