banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-10--2014 Monday

മുതുവട്ടൂര്‍ മഹല്ല് വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനം നടത്തി

posted on  27 October 2014
26-10-14 mtr award
ചാവക്കാട്‌: മുതുവട്ടൂര്‍ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ അവാര്‍ഡ്ദാന സമ്മേളനവും പ്രതിഭാ ആദരണവും നടത്തി. മികച്ച അധ്യാപികക്കുള്ള ഈ വര്‍ഷത്തെ രാഷ്ട്രപതി പുരസ്‌കാരം ലഭിച്ച സഫിയ ശംസുദ്ധീന്‍ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ഇസ്ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തെ അധികരിച്ച് ശംസുദ്ധീന്‍ കുന്നത്ത്‌ മുഖ്യ പ്രഭാഷണം നടത്തി.
മഹല്ല് വൈസ്‌ പ്രസിഡന്‍റ് എ അബ്ദുല്‍ ഹസീബ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി വി ഫൈസല്‍, ഖത്തീബ് വി ഐ സുലൈമാന്‍ അസ്ഹരി, സെക്രട്ടറി എ വി മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു.
മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇസ്ലാമിക പഠനത്തില്‍ ഓണേഴ്സ്‌ ബിരുദം കരസ്ഥമാക്കിയ അബ്ദുല്‍ അലീം, ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ സംസ്ഥാനതല പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ അഷറഫ്‌, ജില്ലാതല പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹസീന അക്ബര്‍, സംസ്ഥാന ഫുട്ബാള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച അജ്മല്‍ അബ്ദുള്‍റസാഖ്‌, ജി വി രാജ സ്പോര്‍ട്സ്‌ സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ച നിജാസ് പി എം, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂ മാത്സ് പദ്ധതിയിലേക്ക് സെലക്ഷന്‍ ലഭിച്ച നഹ്മ ഫാത്തിമ എന്നിവരെ പ്രത്യേകം ആദരിച്ചു.
മികച്ച അധ്യാപികക്കുള്ള ഈ വര്‍ഷത്തെ രാഷ്ട്രപതി പുരസ്‌കാരം ലഭിച്ച സഫിയ ശംസുദ്ധീന്  മഹല്ല് വൈസ്‌ പ്രസിഡന്‍റ് എ അബ്ദുല്‍ ഹസീബ് മോമെന്റോ കൈമാറി..