banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-08-14  Wednesday

ലഹരിമുക്ത കേരളം യാഥാത്ഥ്യമാക്കാന്‍ ബഹുജന കൂട്ടായ്മ അനിവാര്യം.
വിസ്ഡം എന്‍ലൈറ്റനിംഗ് കോണ്‍ഫറന്‍സ്

Posted on: 27 August 2014
26-08-14 wisdom husain salafi
ചാവക്കാട്‌: വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും അനീതികള്ക്കും അധാര്‍മ്മിക പ്രവണതകള്‍ക്കും മുഖ്യ കാരണമായ ലഹരി പദാത്ഥങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ മാനവിക ബോധവല്‍ക്കരണത്തിലൂടെയും ധാര്‍മിക ചിന്തകളിലൂടെയും മാത്രമേ സാധിക്കൂവെന്നും ധാര്‍മ്മിക അവബോധമുള്ള ഉത്തമ സമൂഹ സൃഷ്ടിക്ക് രൂപം നല്‍കാന്‍ ധാര്‍മിക വിജ്ഞാനം അനിവാര്യമാണന്നും മുജാഹിദ് ദഅ്‌വാ സംസ്ഥാന സമിതി കൊച്ചന്നൂരില്‍ സംഘടിപ്പിച്ച വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായ എന്‍ലൈറ്റനിംഗ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.
വിസ്ഡം പരിപാടിയുടെ ഭാഗമായി അമേരിക്ക, ബ്രട്ടന്‍, ചൈന, ജപ്പാന്‍, ഇന്തോനേഷ്യ, സൗദ്യ അറേബ്യ, യുനൈറ്റഡ് അറബ് എമിറൈറ്റ്‌സ് തുടങ്ങി ആഗോള വ്യാപകമായി സംഘടിപ്പിക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്  മെയ് മാസത്തില്‍ സൗദി കിരീടാവകാശി ഫൈസല്‍ രാജകുമാരനാണ് കോഴിക്കോട് കടപ്പുറത്ത് ഉത്ഘാടനം നിര്‍വ്വഹിച്ചത്.
അനാഥ, അഗതി, വിധവ, രോഗികള്‍ എന്നിവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് വിസ്ഡം റൂട്ട്‌സ്.
അന്യ സംസ്ഥാന തൊഴിലാളികളെ ഉദ്ദേശിച്ച് ബംഗാളി, തമിഴ്, കന്നട, ഉറുദു ഭാഷകലെ ബുക് ലെറ്റ്, ബോധവല്‍ക്കരണം.
സ്ഥിരം തീവണ്ടി യാത്രക്കാര്‍ക്ക് വേണ്ടി പാസഞ്ചര്‍ ദഅ്‌വാ, ചൈല്‍ഡ് പാര്‍ക്ക്, ടീനേജ് ക്ലബ്ബ്, യുവപഥം, ബഹുജന കൂട്ടായ്മ സാഹിത്യ രാഷ്ട്രീയ മേഖലയില്‍ പൊളിറ്റീഷ്യന്‍ ദഅ്‌വാ തുടങ്ങിയ വ്യത്യസ്ഥങ്ങളായ മുപ്പതോളം സംരംഭങ്ങളുടെ ഒരു വര്‍ഷത്തെ പദ്ധതിയാണ് വിസ്ഡം.
മുജാഹിദ് ദഅ്‌വാ സംസ്ഥാന സമിതി കൊച്ചന്നൂരില്‍ സംഘടിപ്പിച്ച വിസ്ഡം എന്‍ലൈറ്റനിംഗ് കോണ്‍ഫറന്‍സ് ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി പ്രസിഡന്റ്  ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നടത്തി .
മാനവരാശി നേരിടുന്ന മാനുഷിക പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താന്‍ ദൈവിക ദര്‍ശനം സ്വീകരിക്കുക മാത്രമാണ് പരിഹാര മാര്‍ഗ്ഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന നര നായാട്ടിന്ന് ശാശ്വത പരിഹാരം കാണാന്‍ ലോക രാജ്യങ്ങള്‍ അടിയന്തിരമായി പരിശ്രമിക്കണമെന്നും, ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള മൗലികമായ സ്വാതന്ത്യം തടയപ്പെടുന്ന മാനുഷിക ദ്വംസനം ഇല്ലായ്മ ചെയ്യാന്‍ ബഹുജന കൂട്ടായ്മ അനിവാര്യമാണെന്ന് അദ്ദേഹം ഉണര്‍ത്തി.
സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ദഅ്‌വാ ക്യാമ്പ് പി.കെ. അഷ്‌റഫ് സുല്ലമി ഉത്ഘാടനം ചെയ്തു. താജുദ്ദീന്‍ സ്വലാഹി, മുഹമ്മദ് മദനി എന്നിവര്‍ നേതൃത്വം നല്‍കി.
ഹുസൈന്‍, അബ്ദുല്ലത്തീഫ് സുല്ലമി, ബാബു എന്‍ പാലിശ്ശേരി എംഎല്‍എ, ഫസല്‍ അലി, മുഹമ്മദാലി തച്ചമ്പാറ, യൂസുഫ് മാസ്റ്റര്‍, ഫൈസല്‍ മൗലവി, ശമീര്‍ മദീനി, താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.
അലാമത്തുല്‍ ഖിയാമ എന്ന അറബി ഗ്രന്ഥത്തിന്റെ വിവര്‍ത്തനമായ അന്ത്യനാളിന്റെ അടയാളങ്ങളില്‍ എന്ന ഗ്രന്ഥം അശ്ക്കര്‍ സലഫി പരിചയപ്പെടുത്തി.