banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-04-15 Monday

എടക്കഴിയൂരില്‍ എസ്.ഡി.പി.ഐ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Posted on 27 April 2015
ചാവക്കാട്: എടക്കഴിയൂരില്‍ എസ്.ഡി.പി.ഐ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എടക്കഴിയൂര്‍ നാലാംകല്ല് ബീച്ചില്‍ കറുപ്പം വീട്ടില്‍ ഹനീഫയുടെ മകന്‍ ബിലാലിനാണ് (18) വെട്ടേറ്റത്. ഇയാളുടെ കാലിനാണ് വെട്ടേറ്റത്. ഇതേ തുടര്‍ന്ന് തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2 ഓടെയാണ് സംഭവം. നാലാം കല്ല് ബീച്ചിലെ വീട്ടില്‍ നിന്ന് സമീപത്തെ പറമ്പില്‍ കൂട്ടുകാര്‍ ഇരിക്കുന്നയിടത്തേക്ക് പോകുകയീയിരുന്ന യുവാവിനെ ഒരു സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമികകുകയായിരുന്നെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ് 22 ന് ബിലാലുമായി ചിലര്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ ഇരുകൂട്ടരും ചാവക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വിളിപ്പിച്ച് പ്രശ്‌നം പറഞ്ഞു തീര്‍ത്തിരുന്നുവത്രെ. അന്നത്തെ സംഭവമാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ സി.പി.എം പുന്നയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.