banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-07-2014 Sunday

പഞ്ചവടി കടപ്പുറത്ത് ആയിരങ്ങള്‍ തര്‍പ്പണം നടത്തി

posted on 27 July 2014
26-07-14 tharppanam
ചാവക്കാട്: പഞ്ചവടി കടപ്പുറത്ത് ആയിരങ്ങള്‍ തര്‍പ്പണം നടത്തി.
കര്‍ക്കിടക വാവ് ദിനമായ ശനിയാഴ്ച്ച പുലര്‍ച്ചെ 3 മുതലാണ് വാവുബലി ആരംഭിച്ചത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള പതിനായിരത്തോളം പേര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കള്‍കകും ഗുരുക്കന്‍മാര്‍ക്കുമായി ബലിയര്‍പ്പിച്ചു. കര്‍ക്കിടമാസത്തിലെ തോരാത്ത മഴയില്‍ നനഞ്ഞൊലിച്ചാണ് വിശ്വാസികള്‍ ബലിയിടാന്‍ കടപ്പുറത്തെത്തിയത്. ബലി തര്‍പ്പണത്തിനായി പ്രത്യേകം നിര്‍മ്മിച്ച പന്തലിലും പുറത്തുമായി ഒരേസമയം അറുനൂറോളം പേരുടെ നാല് നിരയായാണ് ബലിയര്‍പ്പിച്ചത്. പത്ത് മണിവരെ നിരവധി സംഘമാണ് തര്‍പ്പണം നടത്തി കടലില്‍ മുങ്ങി പിതൃമോക്ഷ പ്രാപ്തിക്കായി ആത്മസമര്‍പ്പണം നടത്തിയത്. മേല്‍ശാന്തി ഷാജി ശര്‍മ്മയുടെ നേതൃത്വത്തില്‍ കീഴ്ശാന്തിമാരായ മനോജ് , രതീഷ് എന്നിവര്‍ ബലികര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം നല്‍കി. ഠക്ഷത്ര കമ്മിറ്റി ഭാരവാഹികളായ ദിലീപ് കുമാര്‍, രവീന്ദ്രന്‍കോടങ്കത്ത്, തോട്ടുപുറത്ത് കുഞ്ഞിമോന്‍, തോട്ടുപുറത്ത് അര്‍മുഖന്‍, വി.സി ശശീധരന്‍, എ.കെ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. .