banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-01-15 Monday

മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക കര്‍ശന നിബന്ധനകള്‍

Posted on 26 January 2015
25-01-14Chavakad- manathala nercha yogamചാവക്കാട് : 28നും 29നും നടക്കുന്ന മണത്തല പള്ളിയിലെ ചന്ദനക്കുടം നേര്‍ച്ചയ്ക്ക് പങ്കെടുക്കുന്ന കാഴ്ച്ചകള്‍ക്കും എഴുന്നെള്ളിപ്പുകള്‍ക്കും  കര്‍ശന നിബന്ധനകള്‍. ആദ്യത്തെ ദിവസം പുലര്‍ച്ചെ 1 നും, രണ്ടാമത്തെ ദിവസം പുലര്‍ച്ചെ 3 നും ആഘോഷങ്ങള്‍ അവസാനിപ്പിക്കണം. കാഴ്ച്ചകളുടെ സുഖമമായ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് പൊലീസ് പുറത്തിറക്കി.  മണത്തല ജുമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെയും കാഴ്ച്ച കൊണ്ടുവരുന്ന കമ്മിറ്റിയുടെയും  സംയുക്ത യോഗത്തിലാണ് പൊലീസ് കര്‍ശനമായ പെരുമാറ്റ ചട്ടങ്ങള്‍ മുന്നോട്ടു വെച്ചത്. കാഴ്ച്ചയ്ക്ക് കൊണ്ടുവരുന്ന ആനകള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പ് വരുത്തണം.  മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ യാതൊരു വിധത്തിലുമുള്ള പുതിയ അലങ്കാരങ്ങളും പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നിറം, ചിഹ്നം കൊടി എന്നിവ യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. ആനപ്പുറത്ത് മുന്നാളില്‍ കൂടുതല്‍ കയറാന്‍ അനുവദിക്കരുത് പ്രായമായവരെയും കുട്ടികളെയും ഇരുത്താന്‍ അനുവദിക്കുന്നതല്ല. മദ്യപിച്ച് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തവരെ പൊലീസ് അറസ്റ്റ് ചെയത് നിയമനടപടികള്‍ക്ക് വിധേയരാക്കുകയും ആഘോഷ പരിപാടികള്‍ക്ക് ശേഷം മാത്രം വിട്ടയക്കുകയും ചെയ്യുകയുള്ളു. ആഘോഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള രണ്ട് ദിവസത്തിന് പുറമെ മറ്റു ദിവസങ്ങളില്‍ വിളംബര പരിപാടികള്‍ ഉള്‍പ്പെടെയുള്ള യാതൊരു പരിപാടികളും അുവദിക്കുന്നതല്ല. സി.സി.ടി.വി.ക്യാമറകള്‍ പള്ളി പരിസരത്ത് സ്ഥാപിക്കും. അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായാല്‍ നേര്‍ച്ചകാഴ്ച്ച നേരത്തെ അവസാനിപ്പിക്കും.  സ്വഭാവദ്യൂഷ്യം, മദപ്പാട്, കരിമരുന്ന് പൊട്ടുമ്പോള്‍ വിരണ്ടോടുന്ന ആനകള്‍ എന്നിവയെ ഒഴിവാക്കണം. ആനയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും മുമ്പ് മദപ്പാടുണ്ടായ സമയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആനയുടെ ഉടമ ആനപാപ്പാന്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് , ആനയുടെ പേരുവിവരം എന്നിവ പൊലീസിനെ നേരത്തെ അറിയിച്ചിരിക്കണം. ആനപ്പാപ്പാന്മാരെ മദ്യപിക്കാന്‍ അനുവദിക്കരുത്. ആനയുടെ ഭക്ഷണകാര്യം ആന ഏജന്റുമാരും , കാഴ്ച്ച കമ്മിറ്റിക്കാരും ശ്രദ്ധിക്കണം എന്നീ നിര്‍ദ്ദേശങ്ങളും പൊലീസ് നല്‍കി. വാഹനം തടഞ്ഞ് നിര്‍ത്തിയുള്ള നിര്‍ബന്ധനപിരിവ് , വ്യാപാരസ്ഥാപനങ്ങളിലെത്തിയുള്ള ഭീഷണിപ്പെടുത്തിയുള്ള പിരിവ്, പൊലീസിനേയോ പള്ളി കമ്മിറ്റിയേയോ മുന്‍കൂട്ടി അറിയിക്കാതെ നടത്തുന്ന കാഴ്ച്ചകള്‍ എന്നിവ വിലക്ക് ഏര്‍പ്പെടുത്തി. യോഗത്തില്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഇസ്മയില്‍ അധ്യക്ഷനായി. ചാവക്കാട് സി.ഐ.പി.അബ്ദുള്‍ മുനീര്‍, എസ്.ഐ.എം.കെ.ഷാജി, കമ്മിറ്റി ഭാരവാഹികളായ ഷുക്കൂര്‍ മൗലവി, എ.പി.സഗീര്‍, ഉസ്മാന്‍ ഹാജി, മാമുട്ടി ഹാജി, എ.പി.റഹീം, ഹസന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. .

കുടുംബ സംഗമം നടത്തി