banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-08-2014 Monday

കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ്‌സ്‌റ്റേഷന്‍ ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്തു

posted on  25 August 2014
24-08-14 temple policestation 1
ഗുരുവായൂര്‍: കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ്‌സ്‌റ്റേഷന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്തു. മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ ആഗ്രഹമായിരുന്നു ടെബിള്‍ പോലീസ്‌സ്‌റ്റേഷനെന്ന് അദേഹം പറഞ്ഞു.  ക്ഷേത്ര നഗരിയിലെത്തുന്ന ഭക്തജനങ്ങളടക്കമുള്ളവരോട് മികച്ച പെരുമാറ്റവും സഹായവും ചെയ്തു കൊടുക്കാനുള്ള ഉത്തരവാദിത്വം പോലീസിനുണ്ട് സൗഹൃദ പോലീസായി പോലീസിനെ മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനനുസരിച്ച് പോലീസിന് പുതിയ പരിശീലനം നല്‍കാനും ജനമൈത്രി പോലീസ് സ്റ്റുഡന്‍സ് പോലീസ് സംവിധാനങ്ങള്‍ ശക്തിപെടുത്തി കൊണ്ട് ജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനസേവകരായി പോലീസിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു സി ഐ, മൂന്ന് എസ് ഐ മാര്‍,  ഒരു അഡീഷ്ണല്‍ എസ് ഐ,  എട്ട് സീനിയര്‍ സി പി ഒ മാര്‍, പതിനാറ് സിപിഒ, ഒരു  ഡ്രൈവര്‍ എന്നീ തസ്തികകളാണ് ടെബിള്‍ സ്‌റ്റേഷനിലുള്ളത്.
കണ്ടാണശേരിയിലേക്കുമാറിയ സ്‌റ്റേഷനില്‍ പുതിയ സ്ഥലങ്ങള്‍ ഉള്‍കൊള്ളിക്കുന്നത് പഠനങ്ങള്‍ക്കുശേഷം പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി അറീയിച്ചു.  22 വര്‍ഷം  പിന്നിട്ട വനിതാ പോലീസുകാര്‍ക്ക് പ്രമേഷന്‍ നല്‍കും.
ചടങ്ങില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍.ജയദേവന്‍ എം.പി, എം.എല്‍.എ.മാരായ കെ.വി .അബ്ദുള്‍ഖാദര്‍, പി.എ.മാധവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍, നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ് ലളിത വേണു, എ.ഡി.ജി.പി എന്‍.ശങ്കര്‍ റെഡ്ഡി, കമീഷണര്‍ ജേക്കബ് ജോബ് എന്നിവര്‍ സംസാരിച്ചു. കണ്ടാണശേരിയിലേക്ക് മാറ്റിയ ഗുരുവായൂര്‍ സ്റ്റേഷന്റെ ഉദ്ഘാടനവും ചെന്നിത്തല നിര്‍വഹിച്ചു..