banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-08-2014 Monday

ഒരുമനയൂര്‍ കുണ്ടുകടവ് കേന്ദ്രീകരിച്ച്  മണല്‍ കടത്ത്‌ സജീവം

കുണ്ടുകടവ് ബേബിലാന്‍ഡ്‌ റോട്ടില്‍ സ്വകാര്യവ്യക്തിയുടെ തെങ്ങുംപറമ്പില്‍ അനധികൃതമായി ശേഖരിച്ച് കൂട്ടിയ മണല്‍ > >

Posted on 25 August 2014
24-08-14 manal mafiya kundukadavu orumanayurചാവക്കാട്‌: ഒരുമനയൂര്‍ കുണ്ടുകടവ് കേന്ദ്രീകരിച്ച് മണല്‍മാഫിയസജീവം. കുണ്ടുകടവ് പാലത്തില്‍ നിന്നും ബേബിലാന്‍ഡ്‌ റോട്ടില്‍  രാത്രി പന്ത്രണ്ടുമണിക്ക് ശേഷം രാവിലെ ഏഴുമണിവരെയും മണല്‍ ലോറികള്‍ ചീറിപ്പായുകയാണ്. നമ്പറുള്ളതും ഇല്ലാത്തതുമായി നിവധി ലോറികളാണ് അഴിമുഖത്ത്‌ നിന്നും എടുക്കുന്ന മണലുമായി രാത്രിയില്‍ ഇതുവഴി കടന്നുപോകുന്നത്. കുണ്ടുകടവ് പാലത്തില്‍ നിന്നും  അരകിലോമീറ്റര്‍ ദൂരം അകലെ  ബേബിലാന്‍ഡ്‌ റോഡില്‍ കായലിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യവ്യക്തിയുടെ തെങ്ങുംപറമ്പില്‍ അനധികൃതമായി ശേഖരിച്ച് കൂട്ടിയ മണലാണ് രാത്രികാലങ്ങളില്‍ കടത്തുന്നത്. ഒരു ദിവസം പത്തിലധികം ലോഡുകള്‍ വരെ കടത്താറുള്ളതായി പറയുന്നു. ചാവക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ മുതല്‍ നിരവധി സ്ഥലങ്ങളില്‍ സുരക്ഷാ സ്ക്വാഡുകളെ നിറുത്തിയാണ് മണല്‍കടത്തുന്നത്.
അഴിമുഖത്ത്‌ നിന്നെടുക്കുന്ന മണല്‍ വഞ്ചികളില്‍ കൊണ്ടുവന്നാണ് ഇവിടെ ശേഖരിക്കുന്നത്. ആയിരം രൂപ ദിവസവേതനത്തിന്ന്‍ പതിനഞ്ചോളം തൊഴിലാളികള്‍ ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായി പറയുന്നു. ഇത്തള്‍ അരിച്ചുമാറ്റിയും അരിക്കാതെയും മണല്‍ കടത്തുന്നുണ്ട്. മണല്‍ അരിക്കാനുള്ള സംവിധാനങ്ങളും തൊഴിലാളികളും ഇവിടെയുണ്ട്. മണല്‍ കടത്തുന്നത് പാതിരാത്രിയിലാണെങ്കിലും മണല്‍ ശേഖരിക്കുന്നതും അരിക്കുന്നതും പകല്‍സമയങ്ങളിലാണ്. നാലുമാസത്തോളമായി നിര്‍ബാധം ഇത് തുടരുന്നുണ്ട്.
വെമ്പെനാട് സ്വദേശികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയപ്പെടുന്നു. ഉന്നതങ്ങളിലുള്ളവരുടെ ഒത്താശയോടെയാണ് മണല്‍ മാഫിയ പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മണല്‍മാഫിയയുടെ ഗുണ്ടായിസം ഭയന്ന് നാട്ടുകാര്‍ പരാതിപ്പെടാന്‍ മടിക്കുകയാണ്.
.