banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

25-08-2014 Monday

കുടുംബശ്രീ വിപണന കേന്ദ്രത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on 25 August 2014
24-08-14 c n inaguration
ചാവക്കാട്: കുടുംബ ശ്രീ സംരഭകര്‍ക്കായി ചാവക്കാട് നഗരസഭ 38.15 ലക്ഷം രൂപ ചെലവിട്ട് വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിപണന കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം സി.എന്‍ ജയദേവന്‍ എം പി നിര്‍വഹിച്ചു. കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, മുന്‍സിപ്പല്‍ സെക്രടറി കെ ജി രവീന്ദ്രന്‍, സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം ബി രാജലക്ഷ്മി, പി വി സുരേഷ്കുമാര്‍, കെ കെ സുധീരന്‍, ടി എസ് ബുഷറ ലത്തീഫ്‌, ഫാത്തിമ ഹനീഫ, പ്രതിപക്ഷനേതാവ്‌ കെ കെ കാര്‍ത്യായനി ടീച്ചര്‍, മുന്‍ ചെയര്‍മാന്‍ എം ആര്‍ രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ നേതാക്കളായ എന്‍ കെ അക്ബര്‍, കെ നവാസ്‌, ഐ കെ ഹൈദരാലി, ഹനീഫ്‌ ചാവക്കാട്‌, കെ സി മുരളി, അഷറഫലി, ലാസര്‍ പേരകം, സുരേഷ്കുമാര്‍, പി കെ സൈതാലിക്കുട്ടി, വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് കെ വി അബ്ദുല്‍ഹമീദ്‌, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഹസീന സലിം  തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് നിലകളിലായാണ് കെട്ടിടം പണിതിട്ടുള്ളത്. താഴത്തെ നിലയില്‍ കുടുംബശ്രീ സംരഭകരുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും സമീപത്തെ മുറിയില്‍ വനിതകളുടെ കഫേശ്രിയുമുണ്ടായിരിക്കും . 15 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന ഭക്ഷണശാലയായ കഫേശ്രീ ജില്ലയില്‍ ആദ്യമായി ചാവക്കാട് നഗരസഭയിലാണ് തുടങ്ങുന്നത്. മുകളിലെ നിലയില്‍ വനിതകള്‍ക്കുള്ള വിവിധ പരിശീലത്തിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളതാണ്. ഇതിനു സമീപത്തെ മുറിയില്‍ തയ്യല്‍ പരിശീലന യൂണിറ്റിനുമുണ്ട്..