banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-08-2014 Monday

ആത്മ പ്ലസ് 2014-15 പദ്ധതി - കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Posted on 25 August 2014
ചാവക്കാട്: ആത്മ പ്ലസ് 2014-15 പദ്ധതിയില്‍ കൃഷി, മൃഗ സംരക്ഷണം, ക്ഷീരം, മത്സ്യം എന്നിവ സംയോജിച്ചിപ്പിച്ചുള്ള സമ്മിശ്ര കൃഷിയില്‍ പ്രദര്‍ശനത്തോട്ടം സ്ഥാപിക്കുന്നതിന് താല്‍പ്പര്യമുള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ 50 സെന്റിനു മുകളില്‍ കൃഷി സ്ഥലം, രണ്ട് പശുക്കളില്‍ കൂടുതലുള്ള കര്‍ഷകനുമായിരിക്കണം. കൃഷിയിടത്തില്‍ പുതിയ സംരംഭം ആരംഭിക്കുവാന്‍ 75 ശതമാനം സബ്‌സിഡി അനുവദിച്ചിട്ടുണ്ട്.  അപേക്ഷ സ്വീകരിച്ച് കഴിഞ്ഞ് കൃഷിയാരംഭിച്ച തോട്ടം മൂന്ന് വര്‍ഷത്തേക്ക് കൃഷി വകുപ്പിന്റെ പ്രദര്‍ശനത്തോട്ടമായി നിലനിര്‍ത്തേണ്ടതാണ്. ചാവക്കാട്, ഗുരുവായൂര്‍, പൂക്കോട്, തൈക്കാട്, കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് തുടങ്ങിയ ചാവക്കാട് ബ്ലോക്ക് കൃഷി ഭവന്‍ പരിധിയില്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ അതാതിടത്തെ കൃഷിഭവനിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി സെപ്തംബര്‍ 10 വൈകുന്നേരം അഞ്ച് മണി വരെയാണ്. വിശദ വിവരങ്ങള്‍ക്ക് അതാത് കൃഷി ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്ന് ചാവക്കാട്  കൃഷി അസി.ഡയറക്ടര്‍ അറിയിച്ചു..