posted on 25 August 2014 ചാവക്കാട്: പാലയൂര്‍ എന്‍.ആര്.ഐയുടെ
നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സെമിനാറും ധന സഹായവും
സംഘടിപ്പിച്ചു. കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പാലയൂര്‍
എന്‍.ആര്.ഐ. യു.എ.ഇ കമ്മിറ്റീ പ്രസിഡന്റ് സി.എം. സഗീര്‍ അധ്യക്ഷത വഹിച്ചു. പാലയൂരില്‍
മരണപെട്ട അമ്പലത്ത് വീട്ടില്‍ സാലിയുടെയും മുഹമ്മദ് ഷാഫിയുടെയും കുടുംബത്തിനു ധന
സഹായം കൈമാറി. യോഗത്തില്‍ ഡി.സി.സി. ട്രഷറര്‍ പി.കെ. അബൂബക്കര്‍ ഹാജി, മുസ്ലിം ലീഗ്
ജില്ല പ്രസിഡന്റ് സി.എച്ച്. റഷീദ്, നഗരസഭാ കൗണ്‍സിലര്‍ കോമള മുണ്ടതറ, പി.പി.അബ്ദുല്‍
സലാം, ഷരീഫ് കോടത്തൂര്‍, എ.എം.എല്‍.പി.സ്കൂള്‍ പ്രധാനാധ്യാപിക കെ.ഗിരിജ, ബാബര്‍
മാളിയേക്കല്‍, സൈനുദ്ധീന്‍ ഖാദര്‍, സി.എം. മുജീബ്, അനീഷ് പാലയൂര്‍, എ.കെ. ഹനീഫ, ലത്തീഫ്
എന്നിവര്‍ സംസാരിച്ചു. ഡോ. ചിന്തു സതീശന്റെ നേതൃത്വത്തില്‍ ആരോഗ്യവും ഭക്ഷണ
രീതിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. |