15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11-2015 Tuesday

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് കല്ലേറ്

posted on 24 November 2015
24-11-15 chavakakd sabarimala bus attackil thakarnna glass
ചാവക്കാട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് സാമൂഹ്യദ്രോഹികള്‍ കല്ലെറിഞ്ഞു തകര്‍ത്തു. കല്ലേറില്‍ ബസ്സിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. തിങ്കളാഴ്ച  വൈകീട്ട് 5.30ന് ചാവക്കാട് തെക്കേ ബൈപ്പാസ് ജംഗ്ഷന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ബസ്സിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പട്ടാമ്പി ആറങ്ങോട്ടുകരയില്‍ നിന്ന് ഉച്ചയോടെ അയ്യപ്പന്‍മാരുമായി പുറപ്പെട്ട എച്ച് ആന്‍ഡ് എസ്. ബസ്സിന്റെ ചില്ലാണ് ബൈക്കിലെത്തിയ യുവാക്കള്‍ എറിഞ്ഞുടച്ചത്. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് ശബരിമലക്ക് തിരിക്കുമ്പോഴാണ് ബസ്സിന് നേര്‍ക്ക് ആക്രമണം നടന്നത്. ബസ്സില്‍ 45 പേരുണ്ടായിരുന്നു. യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ബസ്സിലുണ്ടായിരുന്നവര്‍ ചാവക്കാട് പോലീസിന് കൈമാറി. ബൈക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ബൈക്കിന്റെ ഉടമയെക്കുറിച്ചും കൃത്യം നടത്തിയവരെ കുറിച്ചുമുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന്  എസ് ഐ പി ഡി അനൂപ്‌മോന്‍ പറഞ്ഞു. പ്രതികളെ  കസ്റ്റഡിയിലെടുക്കുക മാത്രമേ ഇനി ചെയ്യേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ നിന്നുള്ള യാത്രയില്‍ പഞ്ചാരമുക്ക് ഭാഗത്തുവെച്ച് തന്നെ ബൈക്കിലെത്തിയ യുവാക്കള്‍  പ്രകോപനപരമായ രീതിയില്‍ ബൈക്കോടിച്ചിരുന്നു. പിന്നീട് കാണാതായ ഇവരേ ബി ആര്‍ ഡി ജംഗ്ഷന് മുന്നില്‍ വെച്ച് ബസ്സിന് കല്ലെറിയുമ്പോഴാണ്  ബസ്സിലുള്ളവര്‍ വീണ്ടും കാണുന്നത്. കുന്നംകുളം സ്വദേശിയായ ജെയ്‌സനാണ് ബസ്സ്  ഓടിച്ചിരുന്നത്. തകര്‍ന്ന ചില്ല് മാറ്റിവെക്കാന്‍ 50000 രൂപ ചിലവ് വരുമെന്ന് ബസ്സ് അധികൃതര്‍ പറഞ്ഞു.