15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11-2015 Tuesday

സി പി എം അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പ്രകടനം

posted on 24 November 2015
24-11-15 leeg
ചാവക്കാട്: സി പി എം അക്രമരാഷ്ട്രീയത്തിനെതിരെ അഞ്ചങ്ങാടിയില്‍ മുസ്ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തി.  ആശുപത്രിപടിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ലീഗ് നേതാക്കള്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം സി പി എം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പഞ്ചായത്ത് പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ലീഗ് സി പി എം പ്രവര്‍ത്തകരായ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. നൂറിലധികം ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. പി സി കോയമോന്‍, തെക്കരകത്ത് കരീം, വി കെ കുഞ്ഞാലു, വി പി ബക്കര്‍ ഹാജി, ആര്‍ കെ ഇസ്മായില്‍, പി വി മന്‍സൂര്‍,
ഉമ്മര്‍കുഞ്ഞി, പി കെ ബഷീര്‍, ബി കെ സുബര്‍ തങ്ങള്‍, എ എച്ച് സൈനുല്‍ ആബിദീന്‍, പി കെ അബൂബക്കര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി..