15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-111-15 Tuesday

തീരദേശമേഖലയിലെ വ്യാപക ആക്രമണം: മൂന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

posted on 24 November 2015
24-11-15 arrest prathikalപുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം തീരദേശമേഖലയില്‍ സിപിഎം അനുഭാവികളുടെ സ്ഥാപനങ്ങളും, ക്ലബുകളും വ്യാപകമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൂന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അണ്ടത്തോട് തങ്ങള്‍പ്പടി പള്ളത്ത് വീട്ടില്‍ അക്ബര്‍ (29), പാലക്കല്‍ വീട്ടില്‍ മുഹാഫ്(21), കാക്കത്തറയില്‍ നൗഷാദ് (21) എന്നിവരേയാണ് പെരുമ്പടപ്പ് എസ് ഐ കെ ഷിനോദിന്‍റെ നേതൃത്വത്തിലെത്തിയ പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച രാത്രിയാണ് പെരിയമ്പലം തങ്ങള്‍പ്പടി മുതല്‍ പാലപ്പെട്ടി പുതുരുത്തി വരെ മൂന്ന് കിലോമീറ്റര്‍ ദൂരത്തോളം ഭാഗങ്ങളിലെ സിപിഎം അനുഭാവികളുടെ സ്ഥാപനങ്ങളും, ക്ലബുകളും വ്യാപകമായി സംഘം നശിപ്പിച്ചത്. തങ്ങള്‍പ്പടി സിപിഎം മുന്‍ ബ്രാഞ്ച് സെക്രടറി തട്ടകത്ത് ചന്ദ്രന്‍റെ കടയിലെ ബോര്‍ഡ് വലിച്ചിട്ടുതകര്‍ത്ത നിലയിലും കടയിലെ മേശ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ മതില്‍ക്കെട്ടിനകത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ നിലയിലുമായിരുന്നു. തൊട്ടടുത്ത മണാളത്ത് മുഹമ്മദാലിയുടെ പലചരക്ക് കടയിലെ മേശയും സ്റ്റാന്‍ഡും തകര്‍ത്തിരുന്നു. പെരിയമ്പലം സെന്‍റെറിലെ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പു
24-11-15 akramam
ഷെഡ് തകര്‍ത്ത സംഘം തൊട്ടടുത്ത സിപിഎമ്മിന്‍റെ ക്ലബ്ബ് ഓഫീസായ 'റെഡ് ആര്‍മി' പെട്രോളൊഴിച്ച് തീവെക്കാനും ശ്രമിച്ചിരുന്നു. മലപ്പുറം ജില്ലാഅതിര്‍ത്തി പെരുമ്പടപ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാപ്പിരിക്കാട്, പാലപ്പെട്ടി സെന്‍റെറുകളില്‍ സിപിഎം സ്ഥാപിച്ച ബസ് കാത്തരിപ്പുകേന്ദ്രവും സിപിഎമ്മിന്‍റെ ഫ്ലക്‌സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ ചാവക്കാട് സിഐ, വടക്കേക്കാട്, പെരുമ്പടപ്പ് പോലിസ്, ഫോറന്‍സിക് വിഭാഗം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും. ഇതേ സമയം കടകള്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ തിരദേശ മേഖലയില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.