banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11-2014 Monday

ഗുരുവായൂര്‍ ഏകാദശി തിരക്കുകള്‍ക്കിടയില്‍ ഭീമന്‍ അണലി - ജനം പരിഭ്രാന്തരായി

Posted on 24 November 2014
23-11-14 gve PAAAMPU
ഗുരുവായൂര്‍: ഗുരുവായൂരിലെ ഏകാദശിയുടെ ഭാഗമായി തിരക്കേറുന്നതിനിടെ ദേവസ്വം പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ ഭീമന്‍ അണലിയെ കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി. അഞ്ചടിയിലേറെ നീളവും, ആറുകിലോയിലേറെ തൂക്കവുള്ള ഉഗ്രവിഷമുള്ള അണലിയെ ഞായറാഴ്ച്ച പകല്‍ രണ്ടരയോടെയാണ്  ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിന് സമീപമുള്ള പാര്‍ക്കിംങ്ങ്  ഗ്രൗണ്ടിലെ കിഴക്കേ മൂലയില്‍ കരിങ്കല്‍ മതിലിനടിയില്‍ കണ്ടത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി എത്തിയ ഭക്തരാണ് അണലിയെകണ്ടത്. പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വന്‍ ജനക്കൂട്ടും സ്ഥലത്ത് തടിച്ചുകൂടി. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസും സ്ഥലത്തെത്തി. അയ്യപ്പഭക്തന്മാരുടെ ഒട്ടേറെ വാഹനങ്ങള്‍ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നു. പാമ്പുകള്‍ക്ക് സ്വൈരവിഹാരം നടത്താന്‍ പാകത്തില്‍ കാടുപിടിച്ച് കിടക്കുന്ന ഈ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് പുറകിലായി ഒട്ടേറെ വീടുകളുണ്ട്. എന്നാല്‍ ദേവസ്വം അധികൃതര്‍ ഈ സ്ഥലം തീരെ ശ്രദ്ധിക്കാറില്ലെന്ന് പരിസരവാസികള്‍ പരാതിപ്പെട്ടു. മാത്രമല്ല കാടു പിടിച്ചു കിടക്കുന്ന ഈ സ്ഥലത്താണ് ഗുരുവായൂര്‍ പോലീസ് പിടികൂടിയ ഒട്ടേറെ വാഹനങ്ങള്‍ പലതും അലക്ഷ്യമായി കിടക്കുന്നതും. ട്രാഫിക് സംവിധാനം പരിഷ്‌ക്കരിക്കുന്നതിനായി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം  പോലീസും ചര്‍ച്ച നടത്തി തീരുമാനിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിക്കാന്‍ ഇരുകൂട്ടരും തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. കാടു പിടിച്ചുകിടക്കുന്ന ഈ സ്ഥലത്തേക്ക് ഇതുവരെ ദേവസ്വത്തിന്റേയോ ഗുരുവായൂര്‍ പോലീസിന്റേയോ, കണ്ണെത്തിയിട്ടില്ല. പിടികൂടിയ അണലിയുടെ വിഭാഗത്തില്‍പ്പെട്ട പാമ്പുകള്‍ ഇനിയും ഇവിടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ആശങ്കയിലാണ്. .