banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

24-10-2014 Friday

ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

posted on 24 October 2014
23-10-14 GVR MUNICIPAL INFORMATION CENTERഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുതകുന്ന വിധം നഗരസഭാ ഓഫീസിന് മുന്‍വശത്തായി സ്ഥാപിച്ചിട്ടുളള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേര്‍സണ്‍ മഹിമ രാജേഷ് അധ്യക്ഷയായി. പെതുമരാമത്ത് കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് കെ പി എ റഷീദ്, കൗണ്‍സിലര്‍മാരായ ഷാജി ബാബു, കെ പി ഉദയന്‍, മുനിസിപ്പല്‍ സെക്രട്ടറി രഘുരാമന്‍ എന്നിവര്‍  സംസാരിച്ചു.  വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍  കെ എ ജേക്കബ്ബ് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷമണന്‍ നന്ദിയും പറഞ്ഞു.
സാധാരണ ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ രാത്രി 9 മണി വരെയും, മണ്ഡല മകരവിളക്ക് സീസണില്‍ 24 മണിക്കൂറും ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കും