15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-08-2015 Monday

കോണ്ഗ്രസ് : ക്രിമിനലുകളായ ചെകുത്താന്മാരുടെ കൂട്ടം - ബേബി ജോണ്‍

posted on 24 August 2015
23-08-15 dyfi
ചാവക്കാട്: നിരപരാധികളുടെ ജീവനെടുക്കുന്ന ക്രിമിനലുകനലുകളായ ചെകുത്താന്മാരുടെ കൂട്ടമായി കോണ്‍ഗ്രസ്സ് മാറിയെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് കൊലപാതക രാഷ്ട്രീയത്തിനെതിരെ അണിനിരക്കുക, ഹനീഫ വധത്തിലെ ഗൂഢാലോചകരെ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തുക, ജില്ലയിലെ ക്രമസമാധാനം സംരക്ഷിക്കുക തുടങ്ങിയ മുദ്രവാക്യങ്ങളുയര്‍ത്തി  ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ചാവക്കാട് നിന്നും തൃശ്ശൂര്‍ ഐ ജി ആപ്പീസിലേക്ക് നടത്തുന്ന  കാല്‍നട യുവജനമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   നിരോധനാജ്ഞ ലംഘിച്ചാണ് ചാവക്കാട്‌ ഡി വൈ എഫ് ഐ ഉദ്ഘാടന പൊതുയോഗം സംഘടിപ്പിച്ചത്. ആദ്യം പോലീസ്‌ അനുമതി നല്‍കുകയും പിന്നീട് അനുമതി റദ്ദ്‌ ചെയ്യുകയുമായിരുന്നു. പോലീസ്‌ വിലക്ക് വകവെക്കാതെ നൂറ്കണക്കിന് യുവാക്കളാണ് ഉദ്ഘാടനചടങ്ങിനെത്തിയത്.
ഡി  വൈ  എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് ബേബിജോണ്‍ പതാക കൈമാറി. സ്വരാജും സംസ്ഥാന  പ്രസിഡണ്ട്  ടി വി രാജേഷ് എം എല്‍ എ യും നേതൃത്വം കൊടുക്കുന്ന യുവജനമാര്‍ച്ച് തിങ്കളാഴ്ച്ച രാവിലെ 9 ന് ഗുരുവായൂര്‍ കിഴക്കേ നടയില്‍ നിന്നും ആരംഭിക്കും. വൈശാഖന്‍, പി ടി കുഞ്ഞിമുഹമ്മദ്, ഡോ: സി. രാവുണ്ണി, ഡോ :എന്‍.ആര്‍.ഗ്രാമ പ്രകാശ്, പ്രൊഫ: കെ യു  അരുണന്‍, എം കൃഷ്ണദാസ്, ടി കെ വാസു, ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം, പി ബി അനൂപ്, കെ കെ മുബാറക്, മൃദുല സുരേഷ്, എന്‍ കെ അക്ബര്‍, ടി ടി ശിവദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ വി സജു അധ്യക്ഷനായി. സെക്രട്ടറി സി സുമേഷ് സ്വാഗതം പറഞ്ഞു.
തിങ്കളാഴ്ച്ച കേച്ചേരി, പേരാമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണ പൊതുയോഗങ്ങള്‍ക്കു ശേഷം വൈകീട്ട് 5.30 ന് അയ്യന്തോളില്‍ സമാപിക്കും. സമാപനയോഗം സി പി ഐ (എം) ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ചയാണ് ഐ ജി ഓഫീസിലേക്ക് യുവജന മാര്‍ച്ച്. തുടര്‍ന്ന് നടക്കുന്ന യുവജന സത്യഗ്രഹം സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം  എം വി ഗോവിന്ദന്‍  മാസ്റ്റര്‍  ഉദ്ഘാടനം ചെയ്യും.

23-08-15 dyfi 2