banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-07-14 Thursday

ബ്ലാങ്ങാട്, പുത്തന്‍കടപ്പുറം ബീച്ചുകളില്‍ മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പെട്ട് രണ്ടു പേര്‍ മരിച്ചു

kunjimon (karutha 75) copy

കരിമ്പി കുഞ്ഞിമോന്‍ (കറുത്ത 75)

24-07-14venu

ബ്ലാങ്ങാട് മുണ്ടന്‍ വേണു (60)

24-07-14 thaju

ബ്ലാങ്ങാട് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ താജുദ്ധീന്‍ (38)

Posted on: 24 July 2014
ചാവക്കാട്‌: ബ്ലാങ്ങാട്, പുത്തന്‍കടപ്പുറം ബീച്ചുകളില്‍ മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പെട്ട് രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. തിരുവത്ര പുത്തന്‍കടപ്പുറത്ത്‌ വള്ളങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തിരുവത്ര പുത്തന്‍കടപ്പുറം പടിഞ്ഞാറേപള്ളിക്ക് സമീപം കരിമ്പി അബ്ദുണ്ണിയുടെ മകന്‍ കുഞ്ഞിമോന്‍ (കറുത്തു 75), ബ്ലാങ്ങാട് തിരയില്‍ അകപ്പെട്ട വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഇരട്ടപുഴ മുണ്ടന്‍ പാറന്റെ മകന്‍  വേണു (60) എന്നിവരാണ് മരിച്ചത്‌. പരിക്കേറ്റ ബ്ലാങ്ങാട് തൊട്ടാപ്പ്‌ സുനാമി കോളനി പുതുവീട്ടില്‍ താജുദ്ധീന്‍(38)രാജാ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കി.
വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയാണ് രണ്ടിടത്തും അപകടം ഉണ്ടായത്‌. കടലില്‍ മീന്‍ പിടിക്കാന്‍ പോയ പുത്തന്‍കടപ്പുറം കുട്ടന്‍ പറമ്പത്ത് ഹംസക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള തുഫൈല്‍ എന്ന വള്ളവും യു കെ ബ്രദേഴ്‌സ് എന്ന വള്ളവും  ശക്തമായ തിയരമാലയില്‍ ഉലഞ്ഞ് കൂട്ടിയിടിക്കുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും കടലില്‍ തെറിച്ചുവീണെങ്കിലും രണ്ടുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.  കുഞ്ഞിമോനെ കൂടെയുണ്ടായിരുന്നവര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബ്ലാങ്ങാട് കടപ്പുറത്ത്‌ കുമാരന്‍പടി  വട്ടേക്കാട്ട് ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള നാഗൂര്‍ ആണ്ടവന്‍ എന്ന വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ വേണുഗോപാലനും ഇരട്ടപ്പുഴ സ്വദേശികളായ സുനാമി കോളനി പുതുവീട്ടില്‍ താജുദ്ദീന്‍(38), മൂക്കന്‍ അയ്യപ്പന്‍(61), മുനക്കകടവ് സ്വദേശി ഷംസുദ്ദീന്‍(38) എന്നിവര്‍ കടലില്‍ അരകിലോമീറ്ററോളം ഉള്ളിലായി മീന്‍പിടിച്ചുകൊണ്ടിരിക്കെ ശക്തമായ തിരയില്‍ വഞ്ചി മറിയുകയായിരുന്നു. ഇതോടെ നാലുപോരും കടലില്‍ തെറിച്ചുവീണു. അപകടത്തില്‍പ്പെട്ടവരില്‍ വേണുഗോപാലൊഴികെയുള്ളവര്‍ മറിഞ്ഞ വഞ്ചിയില്‍ തൂങ്ങിക്കിടന്നു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താജുദീന്‍ കടലിലേക്ക്‌ തന്നെ തെറിച്ചു വീണു. കടലില്‍ മുങ്ങിതാഴ്ന്ന വേണുഗോപാലനേയും താജുദ്ദീനേയും അയ്യപ്പന്‍ നീന്തി കരക്കുകയറ്റുകയായിരുന്നു. അവശരായ ഇരുവരെയും  മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വേണുഗോപാലന്‍ മരിക്കുകയായിരുന്നു.  വള്ളത്തില്‍ പിടിച്ച് കിടന്ന ഷംസുവിനെ കരയില്‍നിന്നും നീന്തിയത്തിയവര്‍ രക്ഷപ്പെടുത്തി.
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, നഗരസഭാധ്യക്ഷ എ കെ സതീരത്നം, കൌണ്‍സിലര്‍ നാസര്‍,  വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്  റംല അഷറഫ്, മത്സ്യതൊഴിലാളി യൂണിയന്‍ ചാവക്കാട്‌ ഡിവിഷന്‍ സെക്രട്ടറി കെ എം അലി, സി പി എം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്‌,  കോണ്ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ നവാസ്‌ എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മത്സ്യതൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ജില്ലാ സെക്രട്ടറി പി ആര്‍ കറപ്പന്‍ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ചു. ചാവക്കാട്‌  എസ് ഐ എം കെ ഷാജി ആശുപത്രിയിലെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

വേണുവിന്റെ ഭാര്യ: ഭായി. മക്കള്‍: വിനീഷ്‌, വിബിത, വിജേഷ്‌. മരുമകള്‍: പ്രസന്ന.
കുഞ്ഞിമോന്റെ ഭാര്യ: അഗോമ. മക്കള്‍: റഫീഖ്‌, ബക്കര്‍, ഫക്കറുധീന്‍, അസ്ന. മരുമകള്‍: സീനത്ത്‌

24-07-14 mla

അപകടവിവരമറിഞ്ഞു ആശുപത്രിയില്‍ എത്തിയ എം എല്‍ എ  കെ വി അബ്ദുള്‍ഖാദര്‍