15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-06-2015  Wednesday

സുനാമി കോളനി നിവാസികള്‍ക്ക്‌ അബുദാബി ഷെയ്ഖിന്റെ റമദാന്‍ സഹായം

Posted on  24 June 2015
23-06-15 k b suresh
ചാവക്കാട്: സുനാമി കോളനി നിവാസികള്‍ക്കായി അബുദാബിയിലെ സഹാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശൈഖ് ഈദ് ബഖീത്ത് അല്‍ മസ്‌റുഇയുടെ വകയായി റമദാന്‍  റിലീഫ്. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന സുനാമി കോളനിയാണ് തൊട്ടാപ്പിലുള്ളത്. 227 വീടുകളാണ് കോളനിയിലുള്ളത്. ഇതില്‍ താമസക്കാരായ 169 കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം നല്‍കി. റിട്ട. ക്രൈംബ്രാഞ്ച് ഡിവൈഎസ്​പി കെ.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. ജുമാഅത്ത് പ്രസിഡന്റ് പി.വി. അലി അധ്യക്ഷനായി. മഹല്ല് ഖത്തീബ് എം. മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, എ.കെ. അബ്ദുള്‍കരീം, റാഫി വലിയകത്ത്, സി. ഹസന്‍കോയ, സി. മുസ്താഖലി, കെ.വി. ഷാഹു, പി.വി. അബൂബക്കര്‍, ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.