Posted on 24 June 2015 ചാവക്കാട്:
പിടികിട്ടാപ്പുളിയെ 16 വര്‍ഷത്തിനുശേഷം ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു.
ഒരുമനയൂര്‍ മുത്തമ്മാവ് പാറാട്ടുവീട്ടില്‍ നൗഷാദി(51)നെയാണ് അറസ്റ്റുചെയ്തത്.
അറയ്ക്കല്‍ സുഹൈല്‍ എന്നയാളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ ജാമ്യമെടുത്ത
ഇയാള്‍ നാടുവിടുകയായിരുന്നു. 1999ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ
കോടതിയില്‍ ഹാജരാക്കി. ചാവക്കാട് എസ്‌ഐ എ.വി. രാധാകൃഷ്ണന്‍, സി.പി.ഒ.മാരായ ജിസ്ബി
ആന്റണി, കെ. സാജന്‍, ലോഫിരാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.. |