banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-11-2014 Sunday

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി മാര്‍ച്ചില്‍ ഭാഗികമായി കമ്മീഷന്‍ ചെയ്യുന്നതിന് തീരുമാനമായി

posted on 23 November  2014
ഗുരുവായൂര്‍: ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി മാര്‍ച്ചില്‍ ഭാഗികമായി കമ്മീഷന്‍ ചെയ്യുന്നതിന് തീരുമാനമായി. വാട്ടര്‍ അതോറിറ്റി എം ഡിഅശോക് സിംങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി ഭാഗികമായി കമീഷന്‍ ചെയ്യാന്‍ തീരുമാനിച്ചത്.  വാട്ടര്‍ അതോറിറ്റി ഓഫിസിലാണ് യോഗം നടന്നത്. മണ്ഡലകാല സീസണ്‍ കഴിഞ്ഞ് ജനുവരി 20 ന് പൈപ്പിടല്‍ പുനരാരംഭിക്കും. ഇപ്പോള്‍ പൈപ്പിടല്‍ അവസാനിച്ചിരിക്കുന്ന പന്തായില്‍ ക്ഷേത്രം മുതല്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് വരെ പൈപ്പിട്ടാല്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകും. രണ്ടാം ഘട്ടം പൂര്‍ത്തിയായ ഉടന്‍ പ്ലാന്റ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും. സെപ്റ്റിക് ടാങ്കുകള്‍ മാത്രമേ പദ്ധതിയുടെ പൈപ്പ് ലൈനിലേക്ക് ഘടിപ്പിക്കാന്‍ പാടുള്ളൂ. പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി, പി ഡബ്ലു ഡി, നഗരസഭ, ദേവസ്വം, ബി എസ് എന്‍ എല്‍, കെ എസ് ഇ ബി, പൊലീസ്, കരാറുകാര്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. ഈ സമിതി എല്ലാ ആഴ്ചയും യോഗം ചേരും. വാട്ടര്‍ അതോറിറ്റി റിട്ടയേര്‍ഡ് സൂപ്രണ്ടിംങ്ങ് എഞ്ചിനിയര്‍ പി സി ഡേവിഡിനെയാണ് സെപ്ഷല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളതായി അശോക് സിംങ്ങ് പറഞ്ഞു. കിഴക്കെ നടമുതല്‍ ക്ഷേത്രം വരെയുള്ള പൈപ്പിടല്‍ ദേവസ്വം അധികൃതരുമായി ആലോചിച്ച് ചെയ്യുമെന്നും എം ഡി പറഞ്ഞു. പണികള്‍ക്കിടെ പൈപ്പ് പൊട്ടുന്നതും വൈദ്യുത കേബിള്‍ മുറിയുന്നതും ഒഴിവാക്കാന്‍ പൈപ്പ് ലൊക്കേറ്റര്‍, പവര്‍ കേബിള്‍ ലൊക്കേറ്റര്‍ എന്നീ ഉപകരണങ്ങളുടെ സഹായം തേടും. വാട്ടര്‍ അതോറിറ്റി ഗെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ, നഗരസഭ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ്, പദ്ധതിയുടെ കോഓഡിനേറ്റര്‍ പി സി ഡേവിഡ് എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു. പൈപ്പിടേണ്ട സ്ഥലങ്ങളും ചക്കംകണ്ടത്തെ പ്ലാന്റും എം ഡി സന്ദര്‍ശിച്ചു. പ്ലാന്റ് രണ്ട് മാസത്തിനകം ട്രയല്‍ റണ്‍ നടത്താന്‍ കരാറുകാരനോട് നിര്‍ദേശിച്ചിട്ടുണ്ട്.