banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-11-2014 Sunday

ബാലോത്സവം - ഒരുമനയൂര്‍ നാഷ്ണല്‍ഹുദാ സെട്രല്‍സ്കൂളിന് ഒന്നാം സ്ഥാനം

posted on  23 November 2014
22-11-14 baloolsvam
ചാവക്കാട് : ഒരുമനയൂര്‍ നാഷ്ണല്‍ ഹുദാ സെട്രല്‍ സ്‌കൂള്‍  അങ്കണത്തില്‍ മജ്‌ലിസ് എഡ്യുകേഷണല്‍ ട്രസ്റ്റിനുകീഴിലെ വിദ്യാ കൗണ്‍സില്‍ ഫോര്‍ എഡ്യുകേഷന്റെ നേതൃത്വത്തില്‍ നടന്നുവന്ന ബാലോത്സവം സമാപിച്ചു. ഒരുമനയൂര്‍ നാഷ്ണല്‍ ഹുദാ സെട്രല്‍ സ്‌കൂള്‍ (155) പേയന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൗണ്ട് സീന ഇംഗ്‌ളീഷ് സ്‌കൂള്‍ പത്തിരിപാല (142) രണ്ടാസ്ഥാനവും, പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ (137) മൂന്നാസ്ഥാനവും നേടി. തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലെ 40 സ്‌കൂളുകളില്‍ നിന്നുള്ള 1500 ഓളം കുട്ടികളാണ് വൈവിദ്യമാര്‍ന്ന വിവിധ കലാ പരിപാടികളില്‍ മാറ്റുരച്ചത്. മജ്‌ലിസ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്‍.കെ.ജി, യു.കെ.ജി, ഒന്ന് , രണ്ട്  ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. അഞ്ച് വേദികളിലായാണ് മത്‌സരങ്ങള്‍ നടന്നത്.  ജമാഅത്തെ ഇസ്ലാമി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അമീന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഹോദയ പ്രസിഡന്റ്  മുഹമ്മദ് റഷീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ വിജയികളായ സ്‌കൂളുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ട്രോഫികള്‍ വിദ്യാസഹോദയ വൈസ് പ്രസിഡന്റും, ഓമനശേരി പ്‌ളസന്റ് ഇഗ്‌ളീഷ് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ടി. പ്രകാശ് വിതരണം ചെയ്തു. വിദ്യാകൗണ്‍സില്‍ ഡയറക്ടര്‍ ഡോ.കെ.കെ.മുഹമ്മദ്. സ്‌കൂള്‍ മാനേജര്‍ ടി അബൂബക്കര്‍, പ്രിന്‍സിപ്പല്‍ എം കെ രാമചന്ദ്രന്‍, സംഘാടക സമിതി അംഗങ്ങളായ അനീസ് പാലയൂര്‍, അലി അക്ബര്‍,  മുഹമ്മദ് മുസ്തഫ എന്നിവര്‍ പങ്കെടുത്തു.