15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-08-15  Sunday

കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ  മദ്യവും മയക്കുമരുന്നും തടയാനുള്ള നടപടി ഊര്‍ജ്ജിതപ്പെടുത്തും

posted on 23 august 2015
ചാവക്കാട്: വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത സ്വാധീനം തീരമേഖലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും ഇത് നിയന്ത്രിക്കാന്‍ പോലീസിനും എക്‌സൈസിനും സാധിച്ചില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും താലൂക്ക് തല ജനകീയ സമിതി യോഗം വിലയിരുത്തി.
ഓണം പ്രമാണിച്ച് വ്യാജമദ്യവും മയക്കുമരുന്നും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗം തിരുമാനിച്ചു. ജനപങ്കാളിത്തത്തോടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും വ്യാപകമാക്കും. കടലോരത്തെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ കഞ്ചാവും മദ്യവും വ്യാപകമായി ലഭ്യമാണെന്ന് അംഗങ്ങള്‍ പറഞ്ഞു. കാറ്റാടി കാടുകള്‍ക്കുള്ളിലെ ചില്ലകള്‍ വെട്ടിത്തെളിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടും.
എടക്കഴിയൂര്‍, വളയതോട് , കണ്ണഞ്ചിറ ഭാഗങ്ങളില്‍ പോത്തിനെ വളര്‍ത്തുന്നതിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതായും നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളും മത്സ്യമേഖലകളും മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വിപണന കേന്ദ്രങ്ങളാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഗുരുവായൂരിലെത്തുന്ന തീവണ്ടികളില്‍ വന്‍തോതില്‍ ലഹരി ഉത്പന്നങ്ങള്‍ എത്തുന്നുണ്ട്. വ്യാജമദ്യ മയക്കുമരുന്നുകളുടെ വിപണനം കണ്ടെത്താന്‍ ട്രേഡ് യൂണിയന്‍ തൊഴിലാളികളുടെ സഹകരണം തേടാനും തിരുമാനിച്ചു.
കെ.വി. അബ്ദുള്‍കാദര്‍ എം.എല്‍.എ. അധ്യക്ഷനായി. വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്റോ ജോസ് , അനീഷ് കുമാര്‍, രവി പനക്കല്‍, എം.കെ. ഷംസുദീന്‍, ടി. തുളസിദാസ്, െക. പുരുഷോത്തമന്‍, വേണു ഗോപാല്‍ പാഴൂര്‍, എം.എസ്. ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.
വ്യാജമദ്യ കഞ്ചാവ് മയക്കുമരുന്നുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ 0487 2554299 , 94000 69587, 94000 69604, 94964 99495 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം. .