15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-08-15 Sunday

സിലിന്‍ഡറിന് അപേക്ഷ നല്‍കാന്‍ ഗ്യാസ് ഏജന്‍സിയിലെത്തുന്നവര്‍ ദുരിതത്തില്‍

posted on 23 August 2015
ചാവക്കാട് : അനു ഗ്യാസ് ഏജന്‍സിയില്‍ രണ്ടാം സിലിന്‍ഡറിനായി അപേക്ഷിക്കുന്നവര്‍ ദുരിതത്തില്‍. ഒരു ദിവസം അറുപതുപേരുടെ അപേക്ഷമാത്രമേ സ്വീകരിക്കൂ എന്നാണു തീരുമാനം.  അപേക്ഷനല്‍കാന്‍ ടോക്കന്‍ എടുക്കാനായി ഏജന്‍സി അനുവദിച്ചിരിക്കുന്ന സമയം രാവിലെ 9 വരെയാണ്. ഇതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷകര്‍ പുലര്‍ച്ചെ മൂന്നു മുതല്‍ തന്നെ ക്യൂവില്‍ നില്‍ക്കേണ്ട ഗതികേടിലാണ്. ദൂരസ്ഥലങ്ങളില്‍നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് അപേക്ഷകര്‍ ഇവിടെയെത്തുന്നത്. ദിനംപ്രതി നൂറുക്കണക്കിന് അപേക്ഷകരാണ് ഏജന്‍സിയില്‍ എത്തുന്നത്.
മൂന്നോ നാലോ ദിവസം തുടര്‍ച്ചയായി വന്നെങ്കില്‍ മാത്രമാണ് അപേക്ഷ നല്‍കാന്‍ കഴിയുക. കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ചോ അപേക്ഷ സ്വീകരിക്കുന്ന സമയവും അപേക്ഷകരുടെ എണ്ണവും  വര്‍ദ്ധിപ്പിച്ചോ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ഇതിന് അനു ഗ്യാസ് ഏജന്‍സി ഉടമ തയ്യാറാവാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഏജന്‍സിയുടെ നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് ഒരുങ്ങുമെന്ന് ഡി.വൈ.എഫ്.ഐ. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ. മുബാറക്, സെക്രട്ടറി കെ.വി. വിവിധ് എന്നിവര്‍ അറിയിച്ചു..