15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-08-15 Sunday

പദയാത്ര ഉദ്ഘാടനച്ചടങ്ങില്‍  നിന്ന് എ വിഭാഗം വിട്ടു നിന്നു

posted on 23 August 2015
22-08-15 padayathra
ഗുരുവായൂര്‍: കോണ്‍ഗ്രസ്സ് ഗുരുവായൂര്‍, പൂക്കോട് മണ്ഡലം കമ്മറ്റികളുടെ നേതൃത്തില്‍ നടന്ന പദയാത്രിയില്‍ നിന്ന് എ വിഭാഗം വിട്ടു നിന്നു. ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് വിട്ടുനിന്നത്. ഹനീഫ വധക്കേസ്സില്‍ ആരോപണ വിധേയനായ ഡി സി സി ട്രഷററും ഐ ഗ്രൂപ്പിന്റെ നേതാവുമായ പി കെ അബൂബക്കര്‍ ഹാജി(പോക്കുട്ടി ഹാജി)യെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിച്ചതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. ഹനീഫ വധക്കേസ്സില്‍ ആരോപണം നേരിടുന്ന ഐ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി.സി എന്‍ ബാലകൃഷ്ണന്‍, പി കെ അബൂബക്കര്‍ഹാജി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സഹകരിക്കേണ്ടതില്ലെന്ന നിലപാടിന്റെ ഭാഗമായിട്ടായിരുന്നു എഗ്രൂപ്പിന്റെ ബഹിഷ്‌കരണം.  ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന പദയാത്രയില്‍ എ വിഭാഗം സഹകരിച്ചെങ്കിലും ഒരു സ്വീകരണ കേന്ദ്രത്തിലും എ ഗ്രൂപ്പുകാരനായ നഗരസഭാ പ്രതിപക്ഷനേതാവ് കെ പി എ റഷീദിന് പ്രസംഗിക്കാന്‍ ഐ ഗ്രൂപ്പ് അവസരം നല്‍കിയില്ല.