banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-05-15 Saturday

കുട്ടാടന്‍ പാടശേഖരം കൃഷിയോഗ്യമാക്കണം - കെഎസ്‌കെടിയു

posted on 23 May 2015
22-05-15 ksktu
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന നെല്ലുല്‍പാദനമേഖലയായിരുന്ന കുട്ടാടന്‍ പാടശേഖരം കൃഷിയോഗ്യമാക്കണമെന്നും കുട്ടാടന്‍ പാടശേഖരം തരിശിടുന്നതും നികത്തുന്നതും തടണമെന്നും   വിവിധ മേഖലകളില്‍  അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും കേരള സംസ്ഥാന കര്‍ഷകതൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) ചാവക്കാട് ഏരിയാ സമ്മേളനം  അധികൃതരോടാവശ്യപ്പെട്ടു. സമ്മേളനം സഖാവ് ലക്ഷ്മണന്‍ നഗറില്‍(ചാവക്കാട് മണത്തല) ജില്ലാ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂരിന്റെ തീരമേഖലയില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും കൃഷിക്കവശ്യമാ ജലം ലഭ്യമാക്കുന്നതിനും കനോലികനാലില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ലോക്ക് നിര്‍മ്മിക്കണമെന്നും കയ്യേറ്റവും മലിനീകരണവും തടയണമെന്നും, ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന കുടിവെള്ളപദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സമ്മേളനം   പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏരിയാ പ്രസിഡന്റ് എ എച്ച് അക്ബര്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി  ലളിത ബാലന്‍ സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി ടി വി സുരേന്ദ്രന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ എസ് ശങ്കരന്‍, കെ എ വിശ്വംഭരന്‍, സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, സിഐടിയു ചാവക്കാട് ഏരിയാ സെക്രട്ടറി എന്‍ കെ അക്ബര്‍, കെ വി ഷാഹു, സി ധര്‍മ്മന്‍, കെ എ സുകുമാരന്‍, കെ എച്ച് സലാം, എന്‍ കെ ഗോപി, കെ എ ഉണ്ണികൃഷ്ണന്‍, ശശി അഴ്ച്ചത്ത്, സതി ജനാര്‍ദ്ദനന്‍, പ്രിയ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. എ എ മഹേന്ദ്രന്‍  സ്വാഗതവും ടി ടി ശിവദാസ്  നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ് ടി ടി ശിവദാസ് (പ്രസിഡന്റ്), കെ എ ഉണ്ണികൃഷ്ണന്‍, എം കെ ബക്കര്‍, എം എ അമ്മിണി(വൈസ് പ്രസിഡന്റ്) , എ എച്ച് അക്ബര്‍ (സെക്രട്ടറി), അശി ആഴ്ച്ചത്ത്, മനയില്‍ വിജയന്‍, എന്‍ കെ മണി(ജോയിന്റ് സെക്രട്ടറി), ടി വി സുരേന്ദ്രന്‍ (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.