banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-05-15 Saturday

സാമൂഹ്യ വിരുദ്ധര്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ചു

posted on 23 May 2015
22-05-15 cableപാവറട്ടി : കുണ്ടുകടവ് പാലത്തിന് സമീപം സാമൂഹ്യ വിരുദ്ധര്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ചു. വിവിധ കേബിള്‍ നെറ്റ് വര്‍ക്കുകളിലേക്ക് സിഗ്നല്‍ നല്‍കുന്ന കേബിള്‍ ശൃംഖലയാണ് സാമൂഹ്യവിരുദ്ധര്‍ മുറിച്ചത്. ഒരുമനയൂര്‍, കടപ്പുറം വില്ലേജ് ഓഫിസുകളിലേക്കും കോസ്മിക് വേവ്‌സ് ഒരുമനയൂര്‍, സ്‌പേസ്‌നെറ്റ് മൂന്നാംകല്ല്, കോസ്മിക് വേവ്‌സ് അഞ്ചങ്ങാടി എന്നീ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലേക്കും സിഗ്നല്‍ നല്‍കുന്ന പാവറട്ടി സാറ്റ്‌വിഷന്‍ കേബിള്‍ നെറ്റ്‌വര്‍ക്കിന്റെ കേബിളുകളാണ് നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കേബിളുകള്‍ മുറിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കേബിള്‍ ടി.വി സിഗ്നല്‍ വിതരണം നിലച്ചു.  പാവറട്ടി സ്റ്റേഷനില്‍  പരാതി നല്‍കി. പോലീസ്‌ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. .