posted on 23 January 2015 പുന്നയൂര്‍ക്കുളം: പതിനാലുകാരിയായ
വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചെന്നാരോപിച്ച് നാല്പതിയഞ്ചുകാരനെ അറസ്റ്റു ചെയ്തു.
ആലപ്പുഴ ചേര്‍ത്തല തച്ചപ്പറമ്പില്‍ അരവിന്ദാക്ഷന്റെ മകന് പെരുമ്പടപ്പ്
സ്വദേശി അബ്ദുള്ള(45)യെയാണ് വടക്കേകാട് പോലീസ് അറസ്റ്റു ചെയ്തത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, മാനഭംഗ ശ്രമം എന്നീ വകുപ്പുകളാണ്
ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു മാസം മുന്‍പ് പുന്നയൂര്‍ക്കുളത്തെ ഒരു
സ്കൂളിലെ വിദ്യാര്‍ഥിനിയെ വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് അജ്ഞാതന്‍
വായപൊത്തിപ്പിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേ
തുടര്‍ന്ന് വടക്കേകാട് പോലീസ് സ്റ്റേഷനില്‍ പരാതി നിലനില്‍ക്കുന്നുണ്ട്.
വ്യാഴാഴ്ച്ച ഒരു കൂട്ടം ആളുകള്‍ നാക്കോല സെന്ററില്‍ നിന്നും അബ്ദുള്ളയെ
മര്‍ദിക്കുകയും പിന്നീട് ബലം പ്രയോഗിച്ച് വിദ്യാര്‍ഥിനിയുടെ വീട്ടില്‍
കൊണ്ടുപോയി സ്ഥിരീകരണം നടത്തുകയും ചെയ്തതിനു ശേഷം സ്റ്റേഷനില്‍
എല്പിക്കുകയായിരുന്നു. മതം മാറാന്‍ നിര്‍ബന്ധിച്ച് നാക്കോലയില്‍ വെച്ച് തന്നെ
മര്‍ദ്ദിച്ചെന്നാരോപിച്ച് അബ്ദുള്ള സി പി എം പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി
നല്‍കിയതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വടക്കേകാട് പോലീസ് അണ്ടത്തോട് ചെറായി
സ്വദേശി വിശ്വന് (38)നെതിരെ കേസെടുത്തിരുന്നു. |