15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

22-11-15 Sunday

കടപ്പുറം സ്കൂളില്‍ വിളവെടുപ്പ്

posted on 22 November 2015

22-11-15 kadappuram harvesting
ചാവക്കാട്: കടപ്പുറം ഗവ.വി.എച്ച്.എസ്. സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.എച്ച്. റഷീദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം, ഖാദറാണ് കൃഷിക്കാവശ്യമായ സ്ഥലം വിട്ടുകൊടുത്തത്. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ക്ലാര ജെ. തട്ടില്‍, സി.എസ്. ബിനൂജ, സുലോചന തുടങ്ങിയവര്‍ പങ്കെടുത്തു. 'നമുക്കും കൃഷി ചെയ്യാം 2015- 16' പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി കൃഷി നടത്തിയത്. .