posted on 22 November 2015 ചാവക്കാട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ 16
ഹോട്ടലുകളില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍
പിടിച്ചെടുത്തു. 25 ഹോട്ടലുകളിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന
നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍
നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് ടി.കെ., ബഷീര്‍ സി.പി.,
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ്കുമാര്‍ സി യു, പി കെ, ശിവപ്രസാദ്
എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. . |